വെറുതെ ദൈവമുണ്ട് എന്ന് പറഞ്ഞുകൊണ്ടിരുന്നാല്‍ പോര, അതിന് തെളിവ് വേണമെന്നാണ് ഏഷ്യയിലെ ഏക ക്രിസ്ത്യന്‍ മത രാഷ്ട്രമായ ഫിലിപ്പൈന്‍സിന്റെ പ്രസിഡന്റ് പറയുന്നത്. ദൈവം എന്ന് പറയുന്നത് സറ്റുപ്പിഡ് ആണ് എന്ന് ഈയടുത്ത് ഡ്യൂറ്റെര്‍റ്റെ പറഞ്ഞത് വിവാദമായിരുന്നു.
ദൈവമുണ്ടെന്ന് തെളിയിച്ചാല്‍ താന്‍ രാജി വയ്ക്കുമെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂറ്റെര്‍റ്റെയുടെ വെല്ലുവിളി. സൈക്കിള്‍ അഗര്‍ബത്തിയുടെ പരസ്യതത്തില്‍ പറയുന്നത് പോലെ വെറുതെ ദൈവമുണ്ട് എന്ന് പറഞ്ഞുകൊണ്ടിരുന്നാല്‍ പോര, അതിന് തെളിവ് വേണമെന്നാണ് ഏഷ്യയിലെ ഏക ക്രിസ്ത്യന്‍ മത രാഷ്ട്രമായ ഫിലിപ്പൈന്‍സിന്റെ പ്രസിഡന്റ് പറയുന്നത്. ദൈവം എന്ന് പറയുന്നത് ‘സറ്റുപ്പിഡ്’ ആണ് എന്ന് ഈയടുത്ത് ഡ്യൂറ്റെര്‍റ്റെ പറഞ്ഞത് വിവാദമായിരുന്നു. സണ്‍ ഓഫ് എ ബിച്ച് എന്നും അദ്ദേഹം ദൈവത്തെ വിശേഷിപ്പിച്ചിരുന്നു. തുടര്‍ന്ന് ഡ്യൂറ്റെര്‍റ്റയെ ഭ്രാന്തന്‍ എന്ന് കത്തോലിക്ക ബിഷപ്പ് വിളിക്കുകയും ചെയ്തിരുന്നു.
ഫിലിപ്പൈന്‍സ് ജനതയില്‍ ഭൂരിപക്ഷം പേരും റോമന്‍ കത്തോലിക്കരാണ്. എന്നാല്‍ കത്തോലിക്ക വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളായ കാര്യങ്ങളെ തന്നെ പ്രസിഡന്റ് ചോദ്യം ചെയ്യുന്നു. ആദി പാപം അടക്കമുള്ളവയെ. നിഷ്‌കളങ്കരായ കുട്ടികളെ മാമോദീസ എന്ന പേരില്‍ ഇരയാക്കുകയാണ്. പള്ളി ഇതില്‍ പണം പിടുങ്ങുന്നു. ദൈവത്തിന് എന്ത് യുക്തിയാണുള്ളത് – ദവാവോ സിറ്റിയിലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പരിപാടിയില്‍ പ്രസംഗിക്കവേ ഡ്യൂറ്റെര്‍റ്റ പറഞ്ഞു. ഒരു ഫോട്ടോയോ സെല്‍ഫിയോ കാണിച്ച്, മനുഷ്യന് ദൈവവുമായി നേരിട്ട് കണ്ട് സംസാരിക്കാന്‍ കഴിയുമെന്ന് തെളിയിക്കൂ. ഞാന്‍ ഉടന്‍ തന്നെ രാജി വയ്ക്കാം – ഡ്യൂറ്റെര്‍റ്റെ പറഞ്ഞു. ഒരു കത്തോലിക്ക പുരോഹിതന്‍ തന്നെ കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ട് എന്ന് ഡ്യൂറ്റെര്‍റ്റെ പറഞ്ഞിരുന്നു.
ഡ്യൂറ്റെര്‍റ്റെയുടെ വിവാദമായ മയക്കുമരുന്ന് വേട്ടയില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. മയക്കുമരുന്ന് വേട്ടയുടെ പേരില്‍ ഡ്യൂറ്റെര്‍റ്റെ ആളുകളെ അടിച്ചമര്‍ത്തുകയാണ് എന്ന് ആരോപിച്ച് കത്തോലിക്ക സഭ രംഗത്തെത്തുകയും ചെയ്തു. 2015ല്‍ പോപ്പ് ഫ്രാന്‍സിസ് മനിലയിലെത്തിയപ്പോളുണ്ടായ വലിയ ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളോളം ഡ്യൂറ്റെര്‍റ്റെയും പെട്ടിരുന്നു. സണ്‍ ഓഫ് എ ബി്ച്ച് എന്നാണ് ്അന്ന് പോപ്പിനെ ഡ്യൂറ്റെര്‍റ്റെ വിളിച്ചത്.