UPDATES

വിദേശം

പെറുവിലെ ആദ്യ വനിതാ പ്രസിഡന്റ് അധികാരത്തിന് പുറത്തേക്കോ?

റോളക്സ് വാച്ച് വിവാദം

                       

പെറുവിലെ ആദ്യ വനിതാ പ്രസിഡന്റാണ് ദിനാ ബൊലുവാർട്ടെ. ഇപ്പോഴിതാ പ്രസിഡന്റിനെതിരെ അഴിമതി ആരോപണങ്ങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. റോളക്‌സ് വാച്ചുകളുടെയും ആഡംബര ആഭരണങ്ങളുടെയും വൻ ശേഖരം കൈവശം വച്ചതിൻ്റെ പേരിലാണ് പ്രസിഡന്റിനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം ഏകദേശം 3,320 ഡോളർ ആയിരുന്നിട്ടും 400,000 പൗണ്ട് ($502,700) വിലമതിക്കുന്ന ആഭരണങ്ങൾ കൈ വശമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു ഇതിനു പിന്നാലെ ദിനാ ബൊലുവാർട്ടെയുടെ മന്ത്രി സഭയിൽ നിന്ന് ആറ് പേരാണ് രാജി വച്ച് മന്ത്രി പദം ഉപേക്ഷിച്ചത്. എന്നാൽ രാജി വച്ച മന്ത്രിമാർക്ക് പകരം തിങ്കളാഴ്ച പുതിയ മന്ത്രിമാർ ചുമതലയേറ്റു.

ബൊലുവാർട്ടിൻ്റെ സർക്കാരിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് “റോലെക്‌സ്‌ഗേറ്റ്” അഴിമതി. വാച്ചുകളുടെ ശേഖരം തേടി ലിമയിലെ പ്രസിഡന്റിന്റെ വസതിയിൽ പോലിസ് എത്തിയിരുന്നു. പെറുവിൻ്റെ ചരിത്രത്തിൽ ആദ്യമായി സിറ്റിംഗ് പ്രസിഡൻ്റിൻ്റെ വീട്ടിൽ പോലീസ് ബലമായി പ്രവേശിക്കുന്നതും പരിശോധന നടത്തുന്നതും.

അന്വേഷണം ആരംഭിച്ചതിന് ശേഷം, ബൊലുവാർട്ടിൻ്റെ വീട് റെയ്ഡ് ചെയ്യാൻ പ്രോസിക്യൂട്ടർമാർ ഉത്തരവിട്ടിരുന്നു. ഔദ്യോദികമായ തിരക്ക് മൂലം ഹിയറിംഗിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പ്രസിഡന്റ്‌ അറിയിച്ചതിന് പിന്നാലെയാണ് ഉത്തരവ് ഇട്ടത്. വിലപിടിപ്പുള്ള മൂന്ന് വാച്ചുകൾ എവിടെ നിന്നാണ് വന്നതെന്ന് പ്രസിഡന്റ്‌ വ്യക്തമാക്കിയിട്ടില്ല. അവയിലൊന്ന് 11,150 പൗണ്ട് വിലമതിക്കുന്നതാണ് ഒപ്പം 43,000 പൗണ്ട് വിലമതിക്കുന്ന കാർട്ടിയർ ബ്രേസ്ലെറ്റും ഉൾപ്പെടുന്നുണ്ട്.

എന്നാൽ തനിക്കിതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും താൻ അതിന്റെ ഇരയായി മാറുന്നുണ്ടെന്നും ബൊലുവാർട്ട് അവകാശപ്പെട്ടു. മന്ത്രിമാർ നടത്തിയ ഒരു ടെലിവിഷൻ പ്രസംഗത്തിൽ, പ്രസിഡന്റിന് മേലുള്ള അഴിമതി ആരോപണങ്ങൾ നിഷേധിച്ചു.

പ്രശസ്തമായ പെറുവിയൻ ന്യൂസ് പോഡ്‌കാസ്റ്റായ ലാ എൻസെറോണ, പ്രസിഡന്റിന്റെ ഫ്ലിക്കർ അക്കൗണ്ടിൽ നിന്ന് 10,000 ചിത്രങ്ങൾ വിശകലനം ചെയ്തിരുന്നു. ബൊലുവാർട്ടിൻ്റെ ആഡംബര വാച്ചുകളുടെയും ആഭരണങ്ങളുടെയും ശേഖരം ചിത്രങ്ങളിലൂടെ പോഡ്കാസറ്റ് വെളിപ്പെടുത്തിയതോടെയാണ് അഴിമതി ആരോപണം ആരംഭിച്ചത്.

അഴിമതി ആരോപണം നേരിടുന്ന ആദ്യത്തെ പെറുവിയൻ പ്രസിഡൻ്റല്ല ബൊലുവാർട്ട്. 2022-ൽ അവരുടെ മുൻഗാമിയായ പെഡ്രോ കാസ്റ്റിലോയെ നീക്കം ചെയ്തതിനെതിരായ പ്രതിഷേധത്തിനിടെ സുരക്ഷാ സേന 50-ഓളം പേരെ കൊലപ്പെടുത്തിയെന്ന ആരോപണം ഉയർന്നിരുന്നു. അഴിമതിക്കെതിരെ പോരാടുമെന്നും ഗ്രാമീണ ദരിദ്രരെ പിന്തുണയ്ക്കുമെന്നും വാഗ്ദാനങ്ങൾ നൽകിയിട്ടും ബൊലുവാർട്ടിന്റെ പ്രശസ്തിക്ക് മങ്ങലേറ്റു. സർക്കാരിനെതിരെയുള്ള പ്രതിഷേധക്കാർക്കെതിരെ മാരകമായ ബലപ്രയോഗവും അംനെസ്റ്റി ഇന്റർനാഷണൽ അപലപിച്ചിരുന്നു.

മിഡ് ലെവൽ സിവിൽ സർവീസ് ഉദ്യോഗസ്ഥ ആയിരുന്ന 61 വയസ്സുള്ള തന്റെ കഠിനാധ്വാനത്തിൽ നിന്നാണ് വാച്ചുകളുടെയും ആഭരണങ്ങളുടെയും ശേഖരമെന്ന് പ്രസിഡന്റ് വാദിച്ചു. എന്നിരുന്നാലും,

വീട്ടിൽ നടത്തിയ റെയ്ഡിനിടെ, അവകാശവാദത്തിന് വിരുദ്ധമായി, 2023 ജൂലൈയിൽ വാങ്ങിച്ച ആഡംബര വാച്ചുകൾ പോലീസ് കണ്ടെത്തി.

പെറുവിയൻമാരിൽ 14% പേർ മാത്രമാണ് തങ്ങളുടെ രാജ്യം ശരിയായ പാതയിലാണെന്ന് വിശ്വസിക്കുന്നത്, 86% പേർ അത് തെറ്റായ ദിശയിലേക്കാണ് പോകുന്നതെന്ന് അഭിപ്രായപ്പെടുന്നു, 29 രാജ്യങ്ങളിൽ ഇപ്‌സോസ് നടത്തിയ വോട്ടെടുപ്പിലാണ് ഭരണത്തിൽ ഏറ്റവും ഉയർന്ന വിസമ്മതം രേഖപ്പെടുത്തിയിരിക്കുന്നത്.

തിങ്കളാഴ്ച, ബൊലുവാർട്ടിൻ്റെ മുൻ പാർട്ടിയിലെ നിയമനിർമ്മാതാക്കൾ ” ധാർമ്മികതയുടെ അഭാവ” ത്തിന്റെ പേരിൽ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതിനുള്ള നിവേദനത്തിൽ ഒപ്പുവച്ചു, ഇത് ഒരു പ്രസിഡൻ്റിൻ്റെ രാജി നിർബന്ധമാക്കാനും കഴിഞ്ഞ ആറ് വർഷത്തിനിടെ മറ്റ് രണ്ട് പ്രസിഡൻ്റുമാരെ പുറത്താക്കാനും ഉപയോഗിച്ച ഭരണഘടനാ സാങ്കേതികതയാണ്. ഒരു നീണ്ട രാഷ്ട്രീയ പ്രതിസന്ധിയിൽ കുടുങ്ങിയിരിക്കുകയാണ് രാജ്യം.

വലതുപക്ഷ രാഷ്ട്രീയ സംഘങ്ങളുമായുള്ള ബൊലുവാർട്ടിൻ്റെ കരാർ അർത്ഥമാക്കുന്നത് 2026 വരെ അവളുടെ കാലാവധി കഴിയുമെന്നാണ്.

Share on

മറ്റുവാര്‍ത്തകള്‍