UPDATES

വായിച്ചോ‌

ഗാന്ധിജിയെ ‘മിക്കി മൌസ്’ എന്നു വിളിച്ച സ്വാതന്ത്ര്യ സമര സേനാനിയുടെ നൂറ്റിനാല്‍പ്പതാം ജന്മവാര്‍ഷികമാണ് ഇന്ന്

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം കൂടിയായ മൂന്നു പതിറ്റാണ്ടിന്റെ സൗഹൃദകഥ

                       

“വർഷം 1914. യൂറോപ്പിലാകെ ഒന്നാം ലോക മഹായുദ്ധം പൊട്ടിപുറപ്പെടുന്ന സമയം.ലണ്ടനിൽവെച്ച് മഹാത്മാഗാന്ധിയെ ആദ്യം കാണുമ്പോൾ അവിടെയാകെ അനിശ്ചിതത്വത്തിന്റെയും ഭീതിയുടെയും അന്തരീക്ഷമായിരുന്നു. ഒരു അവസരം കിട്ടിയപ്പോൾ ലണ്ടനിൽ ഗാന്ധി താമസിക്കുന്ന രണ്ടാം നിലയിലുള്ള ആ കെട്ടിടത്തിലേക്ക് പോയി. പഴയരീതിയിൽ നിർമിച്ച ആ കെട്ടിടത്തിൽ മഹാത്മാവ് ഇരിക്കുന്ന മുറിയുടെ വാതിക്കൽ നിന്ന് അദ്ദേഹത്തെ ആദ്യമായി കണ്ടു. മൊട്ടത്തലയുള്ള ഒരു ചെറിയ മനുഷ്യൻ തറയിലിരുന്ന് നിലക്കടലയും രുചിയില്ലാത്ത ബിസ്‌ക്കറ്റുകളും കഴിക്കുന്നു, എനിക്ക് കൗതുകമടക്കാനായില്ല, ഞാൻ അവിടെ നിന്ന് ചിരിച്ചു, അദ്ദേഹം അപ്പോൾ മുഖമുയർത്തി നോക്കി, എന്നെ നോക്കി തിരിച്ചും ചിരിച്ചിട്ട് സൗമ്യമായി പറഞ്ഞു,നിങ്ങൾ മിസ്സിസ് നായിഡു അല്ലെ,അല്ലാതാർക്കും ഇങ്ങനെ ചിരിക്കാൻ ധൈര്യമുണ്ടാകില്ല”.

ഗാന്ധിയുമായുള്ള ആദ്യ കൂടിക്കാഴ്ചയുടെ ഈ അനുഭവം തന്റെ രാഷ്‌ടീയ ജീവിതത്തിലുടനീളം സരോജിനി നായിഡു ആവർത്തിച്ച് പറയാറുള്ളതാണ്. ഇന്ത്യയുടെ വാനമ്പാടി സരോജനി നായിഡുവിന്റെ 140 ജന്മദിനമായ ഇന്ന് ഗാന്ധിയും സരോജിനി നായിഡുവുമായുള്ള സൗഹൃദത്തിന്റെയും വ്യക്തിബന്ധത്തിന്റെയും ഊഷ്മള നിമിഷങ്ങൾ നായിഡുവിനെക്കുറിച്ച് അനുകുമാർ എഴുതിയ പുസ്തകത്തിൽ നിന്നുള്ള ഭാഗങ്ങൾ എടുത്ത് അനുസ്മരിക്കുകയാണ് ദി ഇന്ത്യൻ എക്സ്സ്പ്രെസ്സ്.

നായിഡുവുമായുള്ള തൻറെ ആദ്യകൂടികാഴ്ചയെക്കുറിച്ച് ഗാന്ധിയും ‘സത്യാന്വേഷണ പരീക്ഷണങ്ങളി’ൽ വിവരിക്കുന്നുണ്ട്. വിയോജിപ്പുകളുള്ള സമയത്ത് അത് തുറന്നു പറയുകയും വേണ്ടിടത്ത് വിമർശിക്കുകയും ചെയ്തുകൊണ്ടുതന്നെ ഗാന്ധിയെ വളരെയധികം ബഹുമാനിച്ചിരുന്ന ഒരു നേതാവായിരുന്നു നായിഡു. ഗാന്ധിയും നായിഡുമായുള്ള മൂന്നു പതിറ്റാണ്ടോളം നീളുന്ന സൗഹൃദത്തിന്റെ കഥ ഇന്ത്യൻ സ്വതന്ത്ര സമരചരിത്രത്തിന്റേതു കൂടിയാണ്. “പ്രിയപ്പെട്ട സഹോദരി” എന്ന് ഗാന്ധി നായിഡുവിന്റെ സംബോധന ചെയ്യുമ്പോൾ പ്രിയ സുഹൃത്തെ എന്ന് നായിഡു തിരിച്ച് സംബോധന ചെയ്യുമായിരുന്നു. യാത്രകളും ചരിത്രവും രാഷ്ട്രീയവും നിറയുന്ന നായിഡുവിനുള്ള ഗാന്ധിയുടെ കത്തുകളിൽ പലതിലും അവരെ “മീരാഭായ്” എന്നാണ് ഗാന്ധി സംബോധന ചെയ്യുന്നത്.  മിക്കിമൗസെന്നും സമാധാനത്തിന്റെ കാവൽക്കാരനെന്നും മറ്റുമാണ് നായിഡു ഗാന്ധിയെ തിരിച്ച് വിശേഷിപ്പിക്കുന്നത്. ഗാന്ധിയുടെ മരണം കഴിഞ്ഞ് രണ്ട് ദിവസങ്ങൾക്ക് ശേഷം നായിഡു ബ്രോഡ്‌കാസ്റ്റിലൂടെ ഉറക്കെ പറഞ്ഞു “എന്റെ പിതാവേ, വിശ്രമിക്കരുതേ “ഗാന്ധിയ്ക്കും അദ്ദേഹം പകർന്നു വെച്ച സന്ദേശങ്ങൾക്കും ഇന്ത്യയിൽ മരണമില്ല എന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു…

കൂടുതൽ വായനയ്ക്ക്: https://indianexpress.com

Share on

മറ്റുവാര്‍ത്തകള്‍