UPDATES

വായിച്ചോ‌

അമേരിക്കയില്‍ ട്രംപിന്റെ ‘സോഷ്യലിസ്റ്റ് വിപ്ലവം’!

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് അസോസിയേഷന്‍ ഓഫ് അമേരിക്ക (ഡിഎസ്എ) നേടിയ വളര്‍ച്ച ഈ സോഷ്യലിസ്റ്റ് പ്രേമം ഒന്നുകൂടി വ്യക്തമാക്കുന്നുണ്ട്. 6000 അംഗങ്ങളുണ്ടായിരുന്ന ഡിഎസ്എയുടെ അംഗസംഖ്യ, പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം 2016 ഡിസംബറില്‍ 11,000 കടന്നു.

                       

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായ യുഎസില്‍ ഒരു നിശബ്ദ സോഷ്യലിസ്റ്റ് വിപ്ലവം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഗാര്‍ഡിയന്‍ കോളമിസ്റ്റ് അര്‍വ മഹ്ദാവി പറയുന്നത്. സോഷ്യലിസം അമേരിക്കയില്‍ മോശമല്ലാത്ത വാക്കായി മാറിയിരിക്കുന്നു – പ്രത്യേകിച്ച് 1980ന് ശേഷം ജനിച്ചവര്‍ക്കിടയില്‍. ഈ പ്രായക്കാരായ വലിയൊരു വിഭാഗം ആളുകള്‍ മുതലാളിത്തത്തേക്കാള്‍ സോഷ്യലിസം താല്‍പര്യപ്പെടുന്നതായാണ് യുഎസില്‍ നിന്ന് അടുത്തിടെയുള്ള അഭിപ്രായ സര്‍വേകള്‍ പറയുന്നു. 2011ലെ വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍ സമരം, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് മത്സരാര്‍ത്ഥികളില്‍ ഹിലരി ക്ലിന്റന് പിന്നില്‍ രണ്ടാമതായ ബേണി സാന്‍ഡേഴ്‌സിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമെല്ലാം യുഎസ് സോഷ്യലിസ്റ്റുകള്‍ക്ക് വലിയ ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്.

10 വര്‍ഷമായി ന്യൂയോര്‍ക്കില്‍ നിന്നുള്ള യുഎസ് കോണ്‍ഗ്രസ് അംഗമായ വ്യക്തിയെ പ്രൈമറിയില്‍ തോല്‍പ്പിച്ച 28കാരിയായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഒകാസിയോ കോര്‍ട്ടസിന്റെ വിജയം യുഎസില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഒകാസിയോ മുന്നോട്ടുവച്ച ആരോഗ്യരക്ഷ പദ്ധതിയടക്കമുള്ളവ വലിയ തോതില്‍ മാധ്യമങ്ങളും പൊതുസമൂഹവും ചര്‍ച്ച ചെയ്യുന്നു. 1982ല്‍ സ്ഥാപിതമായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് അസോസിയേഷന്‍ ഓഫ് അമേരിക്ക (ഡിഎസ്എ) നേടിയ വളര്‍ച്ച ഈ സോഷ്യലിസ്റ്റ് പ്രേമം ഒന്നുകൂടി വ്യക്തമാക്കുന്നുണ്ട്. 6000 അംഗങ്ങളുണ്ടായിരുന്ന ഡിഎസ്എയുടെ അംഗസംഖ്യ, പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം 2016 ഡിസംബറില്‍ 11,000 കടന്നു. ട്രംപ് പ്രസിഡന്റ് ആയ ശേഷം, ഒകാസിയോയുടെ വിജയത്തിന് ശേഷം ഇത് പിന്നെയും വളര്‍ന്നു. നിലവില്‍ 47,000ലധികം അംഗങ്ങളുണ്ടെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു.

വായനയ്ക്ക്‌: https://goo.gl/AdFrHf

പാകിസ്താന്‍ പാര്‍ലമെന്റിലേക്ക് ഒരു കമ്മ്യൂണിസ്റ്റ്: ഇമ്രാന്‍ ഖാന്റെ ക്ഷണം തള്ളിയ അലി വാസിര്‍

Share on

മറ്റുവാര്‍ത്തകള്‍