UPDATES

വായിച്ചോ‌

വിവാഹ രാത്രിയില്‍ വധു കന്യകയെന്ന് വരന്റെ കുടുംബത്തിനും സമുദായത്തിനും മുന്നില്‍ തെളിയിക്കണം, കന്യകാത്വ പരിശോധനയില്‍ പരാജയപ്പെട്ടാല്‍….; ലൈംഗികാതിക്രമത്തിന്റെ മറ്റൊരു പതിപ്പായ അനാചാരത്തെ കുറിച്ചറിയാം

ആചാരത്തിനെതിരെ പോരാടാന്‍ നിരവധി വ്യക്തികളും സംഘടനകളും രംഗത്തു വരുമ്പോള്‍ ഒരു വശത്ത് സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള പോരാട്ടത്തിലാണ് യുവത്വം.

                       

വിവാഹ രാത്രിയില്‍ തന്നെ വധു വിവാഹത്തിന് മുന്‍പ് കന്യകയായിരുന്നുവെന്ന് വരന്‍ കുടുംബത്തിനും സമുദായത്തിനും മുന്നില്‍ തെളിയിക്കണം. വധു കന്യകാത്വ പരിശോധനയില്‍ പരാജയപ്പെട്ടാല്‍ സമുദായം വിധിക്കുന്ന ശിക്ഷയേറ്റു വാങ്ങണം. ഇന്ത്യ മഹാരാജ്യത്ത് മഹാരാഷ്ട്രയിലെ കാഞ്ചാര്‍ ഭട്ട് സമുദായം പിന്‍തുടര്‍ന്നു വരുന്ന രീതിയാണിത്.  ഈ അനാചാരത്തെ പ്രതിരോധിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. നവവധുക്കളുടെ കന്യകാത്വ പരിശോധന ലൈംഗികാതിക്രമത്തിന്റെ മറ്റൊരു പതിപ്പാണെന്നും നവവധുക്കളെ കന്യകാത്വ പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും സര്‍ക്കാര്‍ പറയുന്നു.

നിര്‍ബന്ധിത കന്യകാത്വ പരിശോധന നടക്കുന്ന ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ശിവസേന അംഗം നീലം ഗോറെയുടെ നേതൃത്വത്തില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഈ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി നല്‍കുമ്പോഴാണ് ഇത്തരം അനാചാരങ്ങള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് ആഭ്യന്തര സഹമന്ത്രി രഞ്ജിത് പാട്ടീല്‍ വ്യക്തമാക്കിയത്.

നീണ്ട വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ആചാരത്തിനെതിരെ പോരാടാന്‍ നിരവധി വ്യക്തികളും സംഘടനകളും രംഗത്തു വരുമ്പോള്‍ ഒരു വശത്ത് സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള പോരാട്ടത്തിലാണ് യുവത്വം. 400 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ആചാരത്തിനെതിരെ പോരാടുന്ന ഒരു പെണ്‍കുട്ടിയാണ് പ്രിയങ്ക. സ്റ്റോപ് ദ് റിച്വല്‍ എന്ന വാട്‌സാപ് ഗ്രൂപ്പിലൂടെതാണ് ഇത്തരം അനാചാരങ്ങള്‍ക്കെതിരെ പ്രിയങ്ക പോരാടുന്നത്.

വിശദമായി വായിക്കാം: മനോരമ ഓണ്‍ലൈനിന്റെ ലിങ്ക്

Share on

മറ്റുവാര്‍ത്തകള്‍