UPDATES

വായിച്ചോ‌

കേരളത്തിൽ ഒരേയൊരു സഖാവ് മാത്രമേയുള്ളൂ അത് കൃഷ്ണപിള്ളയാണ്: ടി പത്മനാഭൻ

വിമോചനസമരം നൂറുശതമാനം ശരിയാണെന്ന നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.

                       

കോൺഗ്രസുകാരനായിരുന്നപ്പോഴും സഖാവ് കൃഷ്ണപിള്ളയെ താൻ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നതായി എഴുത്തുകാരൻ ടി പത്മനാഭൻ. കറപുരളാത്ത രാഷ്ട്രീയ ജീവിതമായിരുന്നു കൃഷ്ണപിള്ളയുടേത്. എന്നാൽ ചില വ്യക്തികളോടുള്ള താത്പര്യമല്ല ആശയത്തോടുള്ള കാഴ്ചപ്പാടാണ് തന്റെ രാഷ്ട്രീയം എന്നും വ്യക്തമാക്കുന്ന അദ്ദേഹം വ്യക്തമാക്കുന്നു. കണ്ണൂർ മുനീശ്വരൻകോവിലിന് സമീപം വെച്ച് കോൺഗ്രസുകാരുടെ അടിയേറ്റ് കിടക്കുന്ന കൃഷ്ണപിള്ളയെ തനിക്കോർമ്മയുണ്ടെന്നും അദ്ദേഹം പറയുന്നു. നവതിയുടെ നിറവിൽ നിറവിൽ നിൽക്കുന്ന ടി പത്മനാഭൻ മാതൃഭൂമി വാരാന്ത്യ പതിപ്പിന് നൽകിയ അഭിമുഖത്തിലൊണ് തന്റെ രാഷ്ട്രീയത്തെയും നേതാക്കളെയും കുറിച്ച് മനസുതുറക്കുന്നത്.

പിണറായി വിജയനെ തനിക്ക് വല്ലാതെ ഇഷ്ടമാണെന്ന് പറയുന്ന അദേഹം വിമോചനസമരം നൂറുശതമാനം ശരിയാണെന്ന നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നതായും വ്യക്തമാക്കുന്നു. ഇ.എം.എസ്. കൃഷ്ണയ്യരിൽ അധികം വിശ്വസിച്ചതാണ് വിമോചന സമരത്തിന് വഴിയൊരുക്കിയത്. വിമോചനസമരത്തിന് പ്രധാന കാരണം വി.ആർ. കൃഷ്ണയ്യരുടെ ചെയ്തികൾ തന്നെയാണ് ‘‘അന്നു സൽഭരണമല്ല സെൽഭരണം തന്നെയായിരുന്നെന്നും അദ്ദേഹം പറയുന്നു.

1943 മുതൽ ഇന്നും ഖദർ ധരിക്കുന്ന വ്യക്തിയാണ് താനെന്ന് പറയുന്ന അദ്ദേഹം ഖദർ ഉപേക്ഷിക്കില്ലെന്നും, അത് രാഷ്ട്രീയമല്ല ഒരു വിശ്വാസമാണെന്നും ചൂണ്ടിക്കാട്ടുന്നു. വളരെ ചെറുപ്പത്തിലേ വിദ്യാർഥികോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ ഇറങ്ങി. ഒമ്പതാം വയസ്സിൽ ജാഥയിൽ പങ്കെടുത്തു. കോൺഗ്രസിനുവേണ്ടി ചെറുപ്പത്തിലേ പ്രസംഗം നടത്തി. 1959-ൽ തലശ്ശേരി കോട്ടയിൽ താത്കാലിക ജയിലിൽ 15 ദിവസം തടവിലായ കോൺഗ്രസുകാരനാണ് താൻ. എന്നാൽ‌ ‘എല്ലാ രാഷ്ട്രീയക്കാരെയും വിമർശിക്കാം. വിമർശിക്കണമെന്നും അദ്ദേഹം പറയുന്നു. കേസിൽ പ്രതിയായ സിപിഎം നേതാവ് കാരായി രാജന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവെക്കാനുള്ള പണം നൽകിയതിനെ കുറിച്ച് ചോദ്യങ്ങൾ ‘എല്ലാം പറഞ്ഞതിലുണ്ട്’ എന്നും അദ്ദേഹം മറുപടി നൽകുന്നു.

ഗുസ്തിയും സംഗീതവും തേടിയലഞ്ഞ ഓർമകളും അദ്ദേഹം പങ്കുവയ്കു്ക്കുന്നുണ്ട്. ഗുസ്തിമത്സരങ്ങളുടെ കാണിയായി പലസ്ഥലത്തും അലഞ്ഞിട്ടുണ്ട്. മംഗലാപുരത്ത് പഠിക്കുമ്പോൾ പരിചയപ്പെട്ട രാഘവൻ എന്ന സഹമുറിയനാണ് തന്നെ ഗുസ്തി കുറേ പഠിപ്പിച്ചത്. പകരം മലയാളം അറിയാത്ത രാഘവനെ ഞാൻ മലയാളവും പഠിപ്പിച്ചെന്നും അദ്ദേഹം ഓർക്കുന്നു. ലോകപ്രശസ്തനായ ഗുസ്തിക്കാരൻ ഹർഭൻ സിങ്ങിന്റെ മൽസരം മദ്രാസിൽ വച്ച് കണ്ടതും, എതിരാളിയെ മലർത്തിയടിച്ച ഹർഭൻസിങ്ങിന് കൈകൊടുത്തിട്ടുണ്ടെന്നും അഴീക്കോടിനോടും എം.ടി.യോടും എം. എൻ. വിജയനോടും ഉൾപ്പെടെ സാഹിത്യത്തിൽ മിക്കവരോടും ഗുസ്തിപിടിച്ചിട്ടുള്ള പത്മനാഭൻ പറയുന്നു. സംഗീതം പഠിച്ചിട്ടില്ല പക്ഷേ, വല്ലാതെ ഇഷ്ടപ്പെടുന്നു ആസ്വദിക്കുന്നു. ആഗ്രഹിച്ച ചെന്ന് കച്ചേരികൾ കേട്ടാസ്വദിച്ചിട്ടുണ്ട്. തഞ്ചാവൂരിലും മറ്റും സംഗീതസഭകൾ തേടിയലഞ്ഞിട്ടുണ്ട്. ഹിന്ദുസ്ഥാനിയും കർണാട്ടിക്കും അതിലെ മഹാരഥന്മാരെക്കുറിച്ച് വായിച്ചാസ്വദിച്ചിട്ടുണ്ട്. സംഗീതത്തിന്റെ അപൂർവരാഗങ്ങളിൽനിന്ന് പൂവിൽനിന്ന് പൂ വിരിയുന്നത് പോലെ കഥകൾ വിരിഞ്ഞിട്ടുണ്ട്. ഒരേസമയം തനിക്കത് സംഗീതവും സാഹിത്യവുമാണെന്നും അദ്ദേഹം പറയുന്നു.

കൂടുതൽ വായനയ്ക്ക്- goo.gl/K8naKQ

Share on

മറ്റുവാര്‍ത്തകള്‍