April 20, 2025 |
Share on

‘അമ്പിളി’ ടീസറിന് ഒരു അമ്പിളി ചേട്ടൻ വേർഷൻ; വീഡിയോ വൈറൽ

ഗപ്പിക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. ഒന്നര മിനിട്ട് ദൈർഘ്യമുള്ള ടീസറിൽ‌ സൗബിന്റെ നൃത്തമാണ് ഹൈലൈറ്റ്.

സൗബിൻ‌ ഷാഹിർ നായകനാകുന്ന അമ്പിളിയുടെ ടീസർ പുറത്തു വന്നതോടെ അതിലെ ഗാനവും സൗബിന്റെ നൃത്തവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘ഞാൻ ജാക്സണല്ലെടാ, ന്യൂട്ടണല്ലെടാ, ജോക്കറല്ലെടാ..’ എന്ന ഗാനം ഇതിനോടകം ട്രോൾ ലോകത്തും മിന്നുന്ന അഭിപ്രായം നേടി മുന്നേറുന്നു. അതേസമയം ഈ പാട്ടിനൊത്ത് ജഗതി ശ്രീകുമാറിന്റെ രംഗങ്ങളും ചേർത്ത് വച്ച വീഡിയോയും വൈറലായിരിക്കുകയാണ്. കൂടാതെ ജഗതി ശ്രീകുമാർ ‘ അമ്പളി’ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. അത്തരത്തിൽ ഒരു അമ്പിളി വേർഷൻ എന്ന രീതിയിലും വീഡിയോ ശ്രദ്ധേയമാവുകയാണ്. കുഞ്ചാക്കോ ബോബൻ ഉൾപ്പടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

 

View this post on Instagram

 

??This is just….. laughing the bones outta you!!!!??

A post shared by Kunchacko Boban (@kunchacks) on

ഗപ്പിക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. ഒന്നര മിനിട്ട് ദൈർഘ്യമുള്ള ടീസറിൽ‌ സൗബിന്റെ നൃത്തമാണ് ഹൈലൈറ്റ്. വ്യത്യസ്തമായ ലുക്കിലാണ് സൗബിൻ ചിത്രത്തിലെത്തുന്നത്. പ്രശസ്ത തമിഴ് ഗായകൻ ആന്റണി ദാസനാണ് ടീസറിലെ ഗാനം ആലപിച്ചിരിക്കുന്നത്. സൂര്യയുടെ താനാ സേർന്ത കൂട്ടം എന്ന ചിത്രത്തിലെ ‘സൊടക്കുമേലെ’ എന്ന ഗാനം ആലപിച്ചത് ആന്റണിയാണ്. ദുൽഖർ സൽമാൻ ആണ് അമ്പിളിയുടെ ടീസർ റിലീസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

×