ഭരത് കമ്മ സംവിധാനം ചെയ്യുന്ന ഡിയര്‍ കോമ്രേഡിന്റെ ടീസര്‍ ശ്രദ്ധേയമാകുന്നു. തെലുങ്ക്, മലയാളം, കന്നഡ, തമിഴ് എന്നീ ടീസറുകളാണ് ഒരേസമയം പുറത്തുവിട്ടത്. ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയുമാണ് നായികാനായകന്മാര്‍. ക്യാമ്പസ് പ്രണയവും അടിപിടിയുമെല്ലാം പശ്ചാത്തലമാകുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
അര്‍ജുന്‍ റെഡ്ഡി, ഗീതാഗോവിന്ദം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് വിജയ് ദേവരകൊണ്ട. ഗീതാഗോവിന്ദത്തിലൂടെ തന്നെ രശ്മികയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. സിദ് ശ്രീറാമിന്‍റെ മനോഹരമായ ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ പുറത്തുവിട്ടത്. മൈത്രി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിനായി സുജിത്ത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.
ഡിയര്‍ കോമ്രേഡ് ചിത്രീകരണം തുടങ്ങിയപ്പോള്‍ ദുല്‍ഖര്‍ ചിത്രം സി.ഐ.എയുടെ റീമേക്ക് ആണെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ചിത്രം സി.ഐ.എയുടെ റീമേക്ക് അല്ലെന്ന് സംവിധായകന്‍ ഭരത് കമ്മ വ്യക്തമാക്കി. മെയ് 31ന് ചിത്രം തിയേറ്ററുകളിലെത്തും.