ചാരന്‍മാരാണ് എല്ലാ രഹസ്യാന്വേഷണ ഏജന്‍സികളുടെയും കരുത്ത്. എന്നാല്‍ തങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വം മറയ്ച്ചുവച്ചാണ് ചാരന്‍മാര്‍ തങ്ങളുടെ ജോലികള്‍ ചെയ്തുതീര്‍ക്കുന്നത്. ശത്രുക്കള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത വിധം രൂപം മാറുകയാണ് ഇതില്‍ പ്രധാനം. ചാരന്‍മാര്‍ക്ക് രൂപമാറ്റം വരുത്താന്‍ പ്രത്യേക വിഭാഗം പോലും പല സംഘങ്ങള്‍ക്ക് കീഴിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ലോകത്തെ തന്നെ ശക്തമായ രഹസ്യാന്വേഷണ ഏജന്‍സിയായ യുഎസിന്റെ സിഐഎയുടെ വേഷ പ്രച്ഛന വിഭാഗം മേധാവി തങ്ങളുടെ ചാരന്‍മാരുടെ രൂപമാറ്റം വിവരിക്കുകയാണ്.
വയേര്‍ഡസ് മാസ്റ്റര്‍ മൈന്‍ഡ്‌സ് എന്നപരിപാടിയുടെ ഒരു എപ്പിസോഡിലാണ് സിഐഎയുടെ വേഷ പ്രച്ഛന വിഭാഗം മേധാവി ജോണമെന്‍ഡസ് സി ഐഎയുടെ നടപടികള്‍ വിശദീകരിക്കുന്നത്. ചെറുകാലത്തേേക്ക് ഒരുവിഗ് ധരിക്കുന്നത് മുതല്‍ ദീര്‍ഘകാലത്തേക്ക് സ്ഥിരമായ രീതിയിലുള്ള മാറ്റങ്ങള്‍ വരെ നടത്താറുണ്ടെന്നും മെന്‍ഡസ് പറയുന്നു.