കഴിഞ്ഞ ദിവസം അന്തരിച്ച അമേരിക്കയുടെ മുന്‍ പ്രസിഡന്റും ജോര്‍ജ് ഡബ്ല്യു ബുഷിന്റെ പിതാവുമായ ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷിന്റെ ഒരു അപൂര്‍വ വീഡിയോ പുറത്തുവന്നിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധവിമാനം ജപ്പാന്‍ വെടിവച്ചിട്ടപ്പോള്‍ നടുക്കടലില്‍ നിന്ന് എച്ച്.ഡബ്ല്യു ബുഷിനെ രക്ഷിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
1943-ല്‍ 20-ാം വയസ്സിലാണ് ബുഷ് സീനിയര്‍ യുഎസ് നാവികസേനയുടെ യുദ്ധവിമാന പൈലറ്റായി എത്തിയത്. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍ സൈനികരുടെ പ്രധാന ആശവിനിമയ കേന്ദ്രമായിരുന്ന ചെച്ചി ജിമ എന്ന ദ്വീപിനെതിരെ അമേരിക്ക അക്രമം നടത്തിയ ടിബിഎം അവെഞ്ചര്‍ എന്ന പോര്‍വിമാനത്തില്‍ ബുഷുമുണ്ടായിരുന്നു. ജപ്പാന്റെ അക്രമണത്തില്‍ ആ വിമാനം തകരുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
എന്നാല്‍ ആക്രമണത്തില്‍ തീപിടിച്ച വിമാനത്തില്‍ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് ചാടി അത്ഭുതകരമായി രക്ഷപ്പെട്ട എച്ച്.ഡബ്ല്യു ബുഷ് കടലിലേക്കാണ് വീണത്. നാല് മണിക്കൂറോളം നടുക്കടലില്‍ റബര്‍ ട്യൂബില്‍ പിടിച്ച് നിന്ന അദ്ദേഹത്തെ അമേരിക്കയുടെ മുങ്ങിക്കപ്പലായ യുഎസ്എസ് ഫൈന്‍ബാക്ക് രക്ഷിക്കുകയായിരുന്നു.
September 2, 1944:
A very lucky 20-year-old pilot named George H.W. Bush is pulled from the Pacific by the submarine USS Finback after bailing from his flak-damaged TBM Avenger. pic.twitter.com/FSzZMeCN7F
— AeroDork (@AeroDork) December 1, 2018
മുങ്ങികപ്പലിലേക്ക് പിടിച്ച കയറുന്ന ബുഷിന്റെ വീഡിയോ വ്യോമസേന പകര്‍ത്തിയിരുന്നു. ആ വീഡിയോയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. 1945ല്‍ ജപ്പാന്‍ കീഴടങ്ങിയതിന് ശേഷം ബുഷ് സൈനിക സേവനം അവസാനിപ്പിച്ച് യൈല്‍ സര്‍വകലാശാലയില്‍ പഠനത്തിനായി പോവുകയും ചെയ്തു. ഈ ഒരു വാര്‍ഹീറോ പരിവേഷവും അദ്ദേഹത്തെ അമേരിക്കന്‍ പ്രസിഡന്റിനായി പരിഗണിക്കുന്നതിലേക്ക് എത്തിച്ചു. വെളളിയാഴ്ച്ച രാത്രിയാണ് 94കാരനായ ബുഷ് അന്തരിച്ചത്.
https://www.azhimukham.com/world-george-bush-senior-dies-at-the-age-of-94/
https://www.azhimukham.com/edit-why-demonetisation-could-be-next-big-scam-for-narendra-modi-government/
.