വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ആദ്യമത്സരത്തില്‍ തന്നെ കൈയടി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ രണ്ടാം മത്സരത്തിലും ആരാധകരുടെ ഹൃദ്യം കവര്‍ന്നു. ആദ്യ മത്സരത്തില്‍ കളത്തിലെ മികവുകൊണ്ടാണെങ്കില്‍ രണ്ടാം മത്സരത്തില്‍ മനുഷ്യത്വപരമായ പെരുമാറ്റത്തിലൂടെയായിരുന്നു.പാക്കിസ്താനെതിരെയുള്ള മത്സരം ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനത്തിനായി ഇരുടീമുകളുടേയും താരങ്ങള്‍ ഗ്രൗണ്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
ദേശീയ ഗാനം ആലപിക്കുമ്പോള്‍ താരങ്ങളെ അനുഗമിക്കുന്ന കുട്ടികളും കൂടെ നിന്നിരുന്നു. കഠിനമായ വെയിലില്‍ മുമ്പില്‍ നിന്നിരുന്ന കുട്ടി തളര്‍ന്നു പോയത് ശ്രദ്ധയില്‍പ്പട്ട ഹര്‍മന്‍പ്രീത് ദേശീയ ഗാനം കഴിഞ്ഞപ്പോള്‍ ആ കുട്ടിയെ വാരിയെടുത്ത് ഗ്രൗണ്ട് ഒഫീഷ്യല്‍സിനെ ഏല്‍പ്പിക്കുകയായിരുന്നു. ഗ്രൗണ്ടിലുണ്ടായിരുന്ന സഹതാരങ്ങളും എതിര്‍ താരങ്ങളും ആരാധകരും ഹര്‍മന്റെ നടപടിയെ കൈയടിച്ചാണ് അഭിനന്ദിച്ചത്. സോഷ്യല്‍ മീഡിയയില്‍ എത്തിയ വീഡിയോയക്ക് നല്ല സ്വീകരണമാണ് ലഭിക്കുന്നത്. വീഡിയോ കാണാം..
— Mushfiqur Fan (@NaaginDance) November 11, 2018
,
https://www.azhimukham.com/sports-cricket-harmanpreet-kaur-response-century-record/
https://www.azhimukham.com/sports-indian-women-cricket-team-player-harmenpreet-kaurs-power-shots/