UPDATES

വീഡിയോ

ഒരു മാസത്തെ പ്രസവാവധിക്ക് ശേഷം ന്യൂസിലാന്റ് പ്രധാനമന്ത്രി ജെസീന്‍ഡ ആര്‍ഡേണ്‍ മടങ്ങിവരുന്നു (വീഡിയോ)

മകളെ നോക്കുന്നതിനൊപ്പം ഫയലുകളും നോക്കാന്‍ തുടങ്ങിയിട്ടുണ്ട്. ജെസിന്‍ഡയുടെ മള്‍ട്ടി ടാസ്‌കിംഗ് ഇഷ്ടപ്പെട്ട പലരും അഭിനന്ദനങ്ങളുമായും പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്കുള്ള പെട്ടെന്നുള്ള മടങ്ങിവരവിനെ സ്വാഗതം ചെയ്തും രംഗത്തെത്തി.

                       

ജൂണ്‍ 17ന് തുടങ്ങിയ പ്രസവാവധി അവസാനിപ്പിച്ച് ന്യൂസിലാന്റ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡേണ്‍ ജോലിയില്‍ പ്രവേശിക്കാനൊരുങ്ങുന്നു. ഒരാഴ്ചയ്ക്കകം മടങ്ങിവരുമെന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയിലാണ് ജെസിന്‍ഡ പറയുന്നത്. ജൂണ്‍ 21നാണ് ജെസിന്‍ഡ ഒരു പെണ്‍കുട്ടിയെ പ്രസവിച്ചത്. ലോകചരിത്രത്തില്‍ പ്രധാനമന്ത്രിയായിരിക്കെ പ്രസവിച്ച രണ്ടാമത്തെ നേതാവാണ് ജെസിന്‍ഡ ആര്‍ഡേണ്‍. ജെസിന്‍ഡയുടെ പ്രസവാവധിയില്‍ ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്‌സ് ആണ് ഗവണ്‍മെന്റിന് നേതൃത്വം നല്‍കുന്നത്.

രക്ഷിതാവെന്ന നിലയില്‍ ഒരു മള്‍ട്ടി ടാസ്‌കിംഗിലേയ്ക്കാണ് മറ്റ് മിക്കവരും ചെയ്യുന്ന നിലയില്‍ താനും പോകുന്നതെന്ന് ജെസിന്‍ഡ പറഞ്ഞു. മകളെ നോക്കുന്നതിനൊപ്പം ഫയലുകളും നോക്കാന്‍ തുടങ്ങിയിട്ടുണ്ട്. ജെസിന്‍ഡയുടെ മള്‍ട്ടി ടാസ്‌കിംഗ് ഇഷ്ടപ്പെട്ട പലരും അഭിനന്ദനങ്ങളുമായും പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്കുള്ള പെട്ടെന്നുള്ള മടങ്ങിവരവിനെ സ്വാഗതം ചെയ്തും രംഗത്തെത്തി. തൊട്ടില്‍ ആട്ടുന്നതിനൊപ്പം രാജ്യത്തെ മുന്നോട്ട് നയിക്കൂ എന്നാണ് ഒരാളുടെ കമന്റ്.

Share on

മറ്റുവാര്‍ത്തകള്‍