UPDATES

വീഡിയോ

കേരള പോലീസിനെ ട്രോള്‍ കമന്റസിലേക്ക് എത്തിച്ച ‘പോലീസ് മാമന്റെ തക്കുടു’/ വീഡിയോ

കേരള പോലീസിന്റെ ട്രോള്‍ കമന്റുകളാണ് ജനങ്ങളിലേക്ക് ആ ഫെയ്‌സ്ബുക്ക് പേജിനെ കൂടുതല്‍ അടുപ്പിച്ചത്

                       

കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് ഇപ്പോള്‍ വന്‍ ഹിറ്റാണ്. ലോകത്തില്‍ ഏറ്റവും മികച്ച രീതിയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ഒരു പോലീസ് വിഭാഗവുമായിരിക്കുകയാണ് കേരള പോലീസ്. കേരള പോലീസിന്റെ ജനപ്രീതി കണ്ട് മൈക്രോസ്ഫ്റ്റ് അവരുടെ ഈ വളര്‍ച്ച പഠനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

കേരള പോലീസിന്റെ ട്രോള്‍ കമന്റുകളാണ് ജനങ്ങളിലേക്ക് ആ ഫെയ്‌സ്ബുക്ക് പേജിനെ കൂടുതല്‍ അടുപ്പിച്ചത്. കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജില്‍ ‘പോലീസ് മാമ സുഖമാണോ?’ എന്നൊരു കമന്റ് വന്നിരുന്നു. അതിന് ‘മാമന്റെ തക്കുടു സുഖമാണോ?’ എന്നായിരുന്നു മറുപടി. ഇത് വൈറലായി.

കേരള ‘പോലീസ് ട്രോളന്‍’മാരെ മൈക്രോസോഫ്റ്റ് പഠിക്കാന്‍ എടുത്തു!

കേരള പോലീസ് എന്ന ലേബലില്‍ ഇത്തരത്തില്‍ ഒരു മറുപടി വന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇത്തര മറുപടികള്‍ കാരണം ആളുകള്‍ക്ക് പോലീസിനോട് കൂടുതല്‍ അടുപ്പം സൃഷ്ടിച്ചു. ഇപ്പോഴും കമന്റുകളില്‍ പോലീസ് മാമ എന്ന് സംബോധന ചെയ്താണ് ആളുകള്‍ വിവരങ്ങള്‍ പറയുന്നതും അന്വേഷിക്കുന്നതുമൊക്കെ..

പോലീസ് എന്നാല്‍ ഭയപ്പെടേണ്ടവരാണ് എന്ന നിലനില്‍ക്കുന്ന ചിന്താഗതിയില്‍ നിന്ന് വ്യത്യസ്തമായ ഒരു മനോഭാവം ഉണ്ടാക്കിയവരാണ് കേരള പോലീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ സെല്‍. പോലീസിലെ സോഷ്യല്‍ മീഡിയ സെല്‍ ഉദ്യോഗസ്ഥരായ പി.എസ് സന്തോഷ്, കെ.ആര്‍ കമല്‍നാഥ്, വി.എസ് ബിമല്‍, ബി.ടി അരുണ്‍ എന്നിവരുമായി അഴിമുഖം നടത്തിയ അഭിമുഖത്തിന്റെ വീഡിയോ കാണാം..

നേരാ തിരുമേനീ… ഞങ്ങള്‍ ട്രോളിയിട്ടുണ്ട്, ഇനിയും ട്രോളും; കമോണ്‍ട്രാ കേരള പോലീസേ… /അഭിമുഖം-വീഡിയോ

Share on

മറ്റുവാര്‍ത്തകള്‍