Continue reading “കേരം തിങ്ങും കേരള നാട്ടില്‍…”

" /> Continue reading “കേരം തിങ്ങും കേരള നാട്ടില്‍…”

"> Continue reading “കേരം തിങ്ങും കേരള നാട്ടില്‍…”

">

UPDATES

ഓഫ് ബീറ്റ്

കേരം തിങ്ങും കേരള നാട്ടില്‍…

                       

1987-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മുഴങ്ങി കേട്ട ഒരു മുദ്രാവാക്യമാണ് ‘കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍. ഗൗരി ഭരിച്ചീടും’ പാര്‍ട്ടി തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭൂരിപക്ഷം ഇടതുപക്ഷത്തിന് കിട്ടിയപ്പോള്‍ മുഖ്യമന്ത്രിയായത് മുതിര്‍ന്ന നേതാവ് ഇ.കെ. നായനാരായിരുന്നു. അവര്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചിരുന്നു എന്നത് സത്യവുമാണ്. അക്കാലത്ത് പാര്‍ട്ടി സെക്രട്ടറി വി.എസ്. അച്ച്യുതാനന്ദനായിരുന്നു. 1987-ല്‍ തന്നെ മുഖ്യമന്ത്രിയാക്കാഞ്ഞത് ഇ.എം.എസ്സിന്റെ ജാതി സ്പര്‍ധ കൊണ്ടാണെന്നും, നായനാര്‍ മേല്‍ ജാതിക്കാരനായതു കൊണ്ടാണ് എന്നും സഖാവ് കെ.ആര്‍. ഗൗരിയമ്മ ആരോപിച്ചിരുന്നു. പാര്‍ട്ടിയുമായി മാനസികമായി അവര്‍ ഏറെ അകലുകയും പാര്‍ട്ടി സെക്രട്ടറി വി.എസ്സ് മുതല്‍ പ്രമുഖ നേതാക്കള്‍ക്കെതിരെ ഗൗരിയമ്മ വിമര്‍ശനം ഉയര്‍ത്തി.

തെരഞ്ഞെടുപ്പ് ഒരു സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റ്

കെ.ആര്‍. ഗൗരിയമ്മയെ അതിനിശിതമായി വിമര്‍ശിച്ച് ചിന്ത വാരികയില്‍ ഇ.എം.എസ്. എഴുതിയത് വലിയ ചര്‍ച്ചയായിരുന്നു. ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നു എന്ന സംസാരം വ്യാപകമായ കാലത്താണ് ഇങ്ങനെ ഒരു ലേഖനം വന്നത്. ഇ.എം.എസ്. ലേഖനം എഴുതിയതിന് പിന്നാലെ പല പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളും ഗൗരിയമ്മയെ പരസ്യമായി വിമര്‍ശിക്കാന്‍ തുടങ്ങി. 1994ല്‍ കെ.ആര്‍. ഗൗരിയമ്മയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അവര്‍ ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന പാര്‍ട്ടി രൂപീകരിച്ചു. വലതുപക്ഷത്തോടൊപ്പം ചേര്‍ന്ന് മന്ത്രിയായി. 2014ല്‍ അവര്‍ വീണ്ടും ഇടത്പക്ഷത്തിന്റെ ഭാഗമായി മരണം വരെ തുടര്‍ന്നു.

ചിന്ത വാരികയില്‍ പാര്‍ട്ടിയുടെ താത്വികാചാര്യനായ ഇ.എം.എസ്. എഴുതിയത് കാര്‍ട്ടൂണിന് പലരും വിഷയമാക്കി. ഗൗരിയമ്മയോടുള്ള പാര്‍ട്ടിയുടെ സമീപനവും കാര്‍ട്ടൂണിന് വിഷയമായി. കാര്‍ട്ടൂണിസ്റ്റ് ജയിംസ് മംഗളത്തില്‍ അക്കാലത്ത് വരച്ച ഒരു കാര്‍ട്ടൂണുണ്ട്. ഇ.കെ. നായനാരുടെ സഹായത്താല്‍ ചിന്ത വാരികയില്‍ പൊതിഞ്ഞ് ഗൗരിയമ്മയെ ഇഎംഎസ് പിഴിയുകയാണ്. അന്ന് പാര്‍ട്ടി സെക്രട്ടറിയും, ഗൗരിയമ്മ പക്ഷക്കാരനുമായ വി.എസ്സ് കണ്ണുകള്‍ രണ്ടും പൊത്തി പിടിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍.

കാര്‍ട്ടൂണ്‍ കടപ്പാട്: മംഗളം

 

 

Share on

മറ്റുവാര്‍ത്തകള്‍