April 17, 2025 |
Share on

19 ലക്ഷം കാഴ്ചക്കാരുമായി മധുരരാജ ട്രെയിലർ തരംഗമാകുന്നു; ചിത്രം ഏപ്രിൽ 12ന് തിയേറ്ററിലേക്ക്

ഇതിനോടകം തന്നെ 1.8 മില്യൺ കാഴ്ചക്കാരാണ് യൂട്യൂബിൽ ട്രെയിലർ കണ്ടത്

പുലിമുരുകന് ശേഷം വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് മധുരരാജ. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം വൈശാഖിന്റെ തന്നെ പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ആണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇന്നലെ വൈശാഖ് പുറത്ത് വിട്ടു.മിനിറ്റുകൾക്കുള്ളിൽ തന്നെ ചിത്രത്തിന്റെ ട്രൈലെർ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതിനോടകം തന്നെ 19 ലക്ഷം കാഴ്ചക്കാരാണ് യൂട്യൂബിൽ ട്രെയിലർ കണ്ടത്.

വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം വീണ്ടും എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വളരെ വലുതാണ്. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ഉൾപെടുത്തിട്ടുള്ള ട്രെയിലർ ചിത്രത്തിന്റെ പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണ്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വൻ താരനിരയും അണിനിരക്കുന്നു.

അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ. ആർ.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ,സലിം കുമാർ, അജു വർഗീസ്, ധർമജൻ , ബിജു കുട്ടൻ, സിദ്ധിഖ്, എം. ആർ ഗോപകുമാർ, കൈലാഷ്,ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവർ മറ്റു പ്രധാന താരങ്ങളാകുന്നു.

നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് ഏപ്രിൽ 12ന് തിയേറ്ററിൽ എത്തിക്കും .

Leave a Reply

Your email address will not be published. Required fields are marked *

×