UPDATES

വീഡിയോ

‘ഒരു പഞ്ചായത്തിലെ മുഴുവന്‍ ആളുകള്‍ വന്നാലും ഇത് തീരൂല’: പ്രളയബാധിത നിലമ്പൂരില്‍ നിന്നുള്ള വീഡിയോ

വീട്ടുടമസ്ഥര്‍ ആദ്യം മുതല്‍ തുടങ്ങിയാല്‍ മാത്രമേ ഈ വീടുകളെ തങ്ങളുടെ പഴയ ലോകം ആക്കാനാകൂ

                       

പ്രളയവും ഉരുള്‍പൊട്ടലും കേരളത്തെ എത്രത്തോളം തകര്‍ത്തുവെന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ പുറത്തുവരുന്ന ഒരു വീഡിയോ. നിലമ്പൂര്‍ മേപ്പാടിയില്‍ നിന്നുള്ളതാണ് വീഡിയോ. ശുചീകരണത്തിനായി എത്തിയവരാണ് പകുതിയോളം മണ്ണ് കയറിയ വീടുകളുടെ അവസ്ഥ വിവരിക്കുന്നത്. വീട്ടിനുള്ളില്‍ നിന്നും കുട്ടികളുടെ ബാഗുകള്‍ പുറത്തേക്കിടുന്നതും മറ്റും ദൃശ്യങ്ങളില്‍ കാണാം.

വീട്ടുടമസ്ഥര്‍ ആദ്യം മുതല്‍ തുടങ്ങിയാല്‍ മാത്രമേ ഈ വീടുകളെ തങ്ങളുടെ പഴയ ലോകം ആക്കാനാകൂ. കൂടാതെ ശുചീകരണത്തിന് വന്നവര്‍ ഇത് നാളെയോ മറ്റന്നാളോ ഒന്നും തീരില്ലെന്നും ഉറപ്പിച്ച് പറയുന്നുണ്ട്. എന്ന് മാത്രമല്ല, ഒരു പഞ്ചായത്തിലെ മുഴുവന്‍ ആള്‍ക്കാര്‍ വന്നാലും ഇത് തീരില്ലെന്നാണ് ഒരാളുടെ വിലയിരുത്തല്‍. കാലില്‍ ചെരുപ്പിടാതെ എവിടെയും ചവിട്ടാന്‍ പറ്റാത്ത അവസ്ഥയാണ്.

പുറമേ കാണുന്നത് പോലെ തന്നെ മണ്ണ് അകത്തുമുണ്ടെന്നും ഇവര്‍ വിശദീകരിക്കുന്നു. ഒരു മല മേപ്പാടിയിലേക്ക് പൊട്ടി വീണ് ഇറങ്ങിയിരിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്.

also read:അതിജീവിക്കുന്ന കേരളം; കവളപ്പാറയില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ നിസ്‌കാര ഹാള്‍ വിട്ടു നല്‍കി പോത്തുകല്ല് മഹല്ല് കമ്മിറ്റി

Share on

മറ്റുവാര്‍ത്തകള്‍