ഈ വര്‍ഷത്തെ വന്‍ റിലീസുകളില്‍ ഒന്നാണ് സല്‍മാന്‍ ഖാന്റെ ടൈഗര്‍ സിന്ദ ഹേ
ഈ വര്‍ഷത്തെ വന്‍ റിലീസുകളില്‍ ഒന്നാണ് സല്‍മാന്‍ ഖാന്റെ ടൈഗര്‍ സിന്ദ ഹേ. 2012ല്‍ പുറത്തിറങ്ങിയ ഏക് താ ടൈഗര്‍ എന്ന ചിത്ര പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് ടൈഗര്‍ സിന്ദ ഹേ.
ചിത്രത്തിലെ നമ്മുടെ ‘സംസ്‌കാരത്തെ’ പ്രകീര്‍ത്തിക്കുന്ന ‘സ്വാഗ് സെ സ്വാഗത്’ എന്ന ഗാനം കത്രീന കൈഫിന്റെ ഗ്ലാമര്‍ പ്രകടനം കൊണ്ട് ഇപ്പോള്‍ വൈറലാണ്. 24 മില്ല്യണ്‍ ആളുകള്‍ ഗാനം കണ്ടു കഴിഞ്ഞു. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീത സംവിധാനം വിശാല്‍-ശേഖറും ഗാനരചന ഇര്‍ഷാദ് കമിലും നിര്‍വഹിച്ചിരിക്കുന്നു.
ഗ്രീസിലെ നക്‌സോസില്‍ വച്ചാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഗ്രീസ്, ഫ്രാന്‍സ്, ട്രിനിഡാഡ് ആന്റ് ടൊബാഗോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പരിശീലനം സിദ്ധിച്ച 100 ഓളം നര്‍ത്തകരും ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഈ വര്‍ഷം പുറത്തിറങ്ങിയ ട്യൂബ് ലൈറ്റ് എന്ന സല്‍മാന്‍ ഖാന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് പുതിയ ചിത്രത്തെ ബോളിവുഡ് സൂപ്പര്‍താരം ഉറ്റുനോക്കുന്നത്. 2014ല്‍ ഐഎസ്‌ഐഎല്‍ ഇന്ത്യന്‍ നേഴുമാരെ തട്ടിക്കൊണ്ടുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ഏക് താ ടൈഗറിലെ പോലെ സല്‍മാന്‍ ഖാന്‍ അവിനാഷ് സിംഗ് റാത്തോര്‍ ആയും കത്രീന സോയ ആയും ചിത്രത്തില്‍ പ്രത്യക്ഷപ്പെടും. ഡിസംബര്‍ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തും.