UPDATES

വീഡിയോ

‘പെണ്‍കുട്ടികളെ, ഒരിക്കലും സ്വകാര്യത നെറ്റിലൂടെ പങ്കുവയ്ക്കരുത്’; ‘വൈറലു’മായി എത്തിയ പോലീസിന് പൃഥ്വിരാജിന്റെ പിന്തുണ

കേരള പോലീസിന് പിന്തുണയുമായി ഹ്രസ്വ ചിത്രത്തില്‍ പൃഥ്വിരാജുമുണ്ട്.

                       

സോഷ്യമീഡിയിലൂടെയും ഇന്റര്‍നെറ്റിലൂടെയും പെണ്‍കുട്ടികള്‍ ചതിക്കുഴികളില്‍ വീണു പോകാതിരിക്കാനുള്ള മുന്നറിയിപ്പുമായി കേരളാ പോലീസും ഒപ്പം നടന്‍ പൃഥ്വിരാജും. കേരള പോലീസ് തയ്യാറാക്കിയ ‘വൈറല്‍’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ഈ ആശയം പങ്കുവച്ചിരിക്കുന്നത്. കേരള പോലീസിന് പിന്തുണയുമായി ഹ്രസ്വ ചിത്രത്തില്‍ പൃഥ്വിരാജുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ഹ്രസ്വ ചിത്രം ‘വൈറല്‍’ വൈറലാവുകയാണ്.

കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

VIRAL- വൈറല്‍- Short film Kerala Police Social media awareness

പരിധിയില്ലാത്ത സാമൂഹ്യമാധ്യമ ഉപയോഗം തകര്‍ത്തെറിഞ്ഞ ജീവിതങ്ങളുടെ എണ്ണമറ്റ ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അവിവേകത്തിനൊപ്പം അറിവില്ലായ്മയും കൂടിച്ചേരുമ്പോഴാണ് പലരും ചതിക്കുഴികളില്‍പ്പെട്ടുപോകുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴി സ്വകാര്യത പങ്കു വെക്കുന്നതിനു പിന്നിലെ അപകടങ്ങള്‍ ചൂണ്ടികാട്ടുന്നതിലേക്ക് കേരള പോലീസ് തയ്യാറാക്കിയ വൈറല്‍ എന്ന ഹ്രസ്വചിത്രം നിങ്ങള്‍ക്ക് മുന്നിലേക്ക് … ഇത് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് നമ്മുടെ കടമയാണ്.

Share on

മറ്റുവാര്‍ത്തകള്‍