ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ നിന്നാണ് താരം വീഡിയോ ഇട്ടിരിക്കുന്നത്.
ബോളിവുഡ് താരം സൊനാലി ബിന്ദ്രയ്ക്ക് അര്‍ബുദരോഗം പിടിപെട്ടെന്ന വാര്‍ത്ത അവര്‍ തന്നെയാണ് ലോകത്തോട് പങ്കുവെച്ചത്. വളരെ ധൈര്യത്തോടെയാണ് താന്‍ രോഗത്തെ നേരിടാന്‍ പോകുന്നതെന്ന് അവര്‍ പറയാതേ തന്നെ കാട്ടിതരുകയാണ് ഇപ്പോള്‍. കാന്‍സര്‍ ചികിത്സക്ക് മുന്നോടിയായി തന്റെ മുടി മുറിക്കുന്ന വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ് സോനാലി ബിന്ദ്ര.
ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ നിന്നാണ് താരം വീഡിയോ ഇട്ടിരിക്കുന്നത്. പുഞ്ചിരിച്ചുകൊണ്ടും സന്തോഷപൂര്‍വ്വവുമാണ് സോനാലി വീഡിയോയും ചിത്രങ്ങളും പങ്ക്വെച്ചിരിക്കുന്നത്. മെറ്റസ്റ്റാറ്റിക് കാന്‍സറാണ് താരത്തെ ബാധിച്ചിരിക്കുന്നത്.
Read Also: സൊനാലി ബിന്ദ്രെയെ ബാധിച്ച ‘മെറ്റസ്റ്റാറ്റിക് കാന്‍സര്‍’ എന്താണ്?