UPDATES

വീഡിയോ

വിപ്ലവം, പ്രണയം; വിജയ് ദേവരകൊണ്ടയുടെ ‘ഡിയർ കോമ്രേഡ്’ ട്രെയിലർ പുറത്ത്

ഭരത് കമ്മ കഥയും സംവിധാനവും കൈകാര്യം ചെയ്യുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ കന്നട, എന്നീ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും

                       

വിജയ് ദേവെരകൊണ്ടയും രശ്‌മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന ഡിയർ കോമ്രേഡ് സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.മൈത്രി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ, മോഹൻ (cvm), യഷ് രങ്കിനേനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഭരത് കമ്മ കഥയും സംവിധാനവും കൈകാര്യം ചെയ്യുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ കന്നട, എന്നീ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.

ഇഫോർ എന്റെർടെയ്ൻമെന്റ്സ് ആണ് കേരളത്തിലെ വിതരണാവകാശം എടുത്തിരിക്കുന്നത്.പ്രണയം- രാഷ്ട്രീയ പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം ‘സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക’യുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ ഭരത് കമ്മ ഇത് തള്ളി രംഗത്ത് വന്നു.ജൂലൈ 26ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Share on

മറ്റുവാര്‍ത്തകള്‍