പ്രതിസന്ധിയിലായി പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്ന ജെറ്റ് എയര്‍വെയ്‌സ് നടത്താമെന്ന് ബ്രിട്ടീഷ് സംരഭകന്‍. തന്റെ നിര്‍ദ്ദേശത്തോട് ജെറ്റ് എയര്‍വെയ്‌സ് സിഇഒ വിനയ് ദുബൈ അനുകൂലമായാണ് പ്രതികരിച്ചതെന്നും സംരഭകനായ ജേസണ്‍ ആന്‍സ്വര്‍ത്ത് പറഞ്ഞു. നേരത്തെയും ഇതേ ആവശ്യം മുന്നോട്ടുവെച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ജെറ്റ് എയര്‍വേയ്‌സ് ഏറ്റെടുക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് ഇദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരെസെ മേയോട് അനുമതി തേടിയെന്നും റിപ്പോര്‍ട്ടുണ്ട്.
കമ്പനി ഏറ്റെടുക്കുന്നത് ഓഹരി ഉടമകൾക്ക് വലിയ ആശ്വാസം നൽകുമെന്നാണ് വിദഗ്ദർ പറയുന്നത്. ജെറ്റ് എയർവേയ്‌സ് ജീവനക്കാർ വീണ്ടും ശമ്പളം വാങ്ങിത്തുടങ്ങുക എന്നതാണ് തന്റെ ലക്‌ഷ്യം എന്ന്ജേസൺ മാധ്യമങ്ങളോട് സൂചിപ്പിച്ചു. നൂറുകണക്കിന് ജീവക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്നതായിരുന്നു ജെറ്റ് എയർവേയ്‌സ് സേവനം നിർത്തിയതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രധാന പ്രശ്‌നം.
വിമാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നശിച്ചുപോകുന്നതിന് മുമ്പ് തന്നെ ഏറ്റെടുക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 17 നാണ് ജെറ്റ് എയർവേസ് അവരുടെ പ്രവര്‍ത്തനങ്ങള്‍
നിർത്തലാക്കിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ജെറ്റ് എയര്‍വെയ്സ് അന്താരാഷ്ട്ര- ആഭ്യന്തര വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുന്നത്. 8000 കോടി രൂപയുടെ കടക്കെണിയാണ് ജെറ്റ് എയര്‍വെയ്‌സിനെ ഗുരുതര പ്രതിസന്ധിയിലെത്തിച്ചത്. അടിയന്തിര പ്രശ്‌നപരിഹാരത്തിനായി 400 കോടി രൂപ സമാഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. വായ്പയിലുടെ പണം സമാഹരിക്കാനുള്ള കമ്പനിയുടെ ശ്രമം വിജയിച്ചില്ല. പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യാന്തര സര്‍വ്വീസുകള്‍ ജെറ്റ് എയര്‍വേസ് നേരത്തേ നിര്‍ത്തി വച്ചിരുന്നു. അവസാന ദിവസങ്ങളില്‍ 35- 40 വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തി വന്നിരുന്നത്