വിവാഹ അഭ്യര്‍ഥന നിരസിച്ച യുവതിയെ പൊതു സ്ഥലത്ത് മര്‍ദിച്ച് യുവാവിന്റെ ക്രൂരത. ഡല്‍ഹി നഗരത്തിലെ ഒരു ഷോപ്പിന്റെ സിസിടിവിയിലാണ് മര്‍ദന ദൃശ്യം പതിഞ്ഞത്. കടയിലെ ജിവനക്കാരുടെ മുന്നില്‍ വച്ചായിരുന്നു അതിക്രമം. മുടിയില്‍ കുത്തിപ്പിടിച്ച് മുഖത്തും തലയ്ക്കു പിറകിലും ശക്തമായി മര്‍ദിക്കുന്ന സിസിടിവി ദൃശ്യം ദേശീയ മാധ്യമമായ ടൈംസ് ഒഫ് ഇന്ത്യയാണ് പുറത്തുവിട്ടത്.
ക്രൂര മര്‍ദനത്തില്‍ നിന്നും രക്ഷിക്കാന്‍ സമീപത്തുള്ളവരോട് കരഞ്ഞു കൊണ്ട് അഭ്യര്‍ഥിക്കുന്ന പെണ്‍കുട്ടിയുടെ ശബ്ദവും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കടയിലെ വ്യക്തി അതിക്രമം നിര്‍ത്താന്‍ ആവശ്യപ്പെടുമ്പോള്‍ യുവതിയെ വലിച്ചിഴച്ച് കടയ്ക്ക് പുറത്തേക്ക് കൊടുപോവുകയും, മര്‍ദനം തുടരുകയുമായിരുന്നു.