UPDATES

വായിച്ചോ‌

ജര്‍മ്മനിയെ തോല്‍പ്പിച്ച ദക്ഷിണ കൊറിയക്കാരോടുള്ള മെക്സിക്കോയുടെ സ്നേഹം വിമാന ടിക്കറ്റുകളിലും

മെക്‌സിക്കോ സിറ്റിയില്‍ നിന്ന് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലേയ്ക്കുള്ള വിമാനങ്ങള്‍ക്കാണ് ഈ ഇളവ് നല്‍കുന്നത്. ജൂണ്‍ 25 മുതല്‍ ജൂലായ് ഒന്ന് വരെയാണ് ഓഫറുള്ളതെന്ന് എയ്‌റോമെക്‌സിക്കോ വെബ്‌സൈറ്റ് പറയുന്നു.

                       

ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ജര്‍മ്മനിയെ തോല്‍പ്പിച്ച് ടൂര്‍ണമെന്റില്‍ നിന്ന് തന്ന പുറത്താക്കിയ ദക്ഷിണ കൊറിയയോടുള്ള സ്‌നേഹം മെക്‌സിക്കോക്കാര്‍ക്ക് നിറഞ്ഞുതുളുമ്പുകയാണ്. മെക്‌സിക്കോ സിറ്റിയിലെ ദക്ഷിണ കൊറിയന്‍ എംബസിക്ക് മുന്നില്‍ കൊറിയക്കാരെ എടുത്തുയര്‍ത്തിയുള്ള ആഘോഷങ്ങള്‍ക്ക് പിന്നാലെ വിമാന ടിക്കറ്റിലും കൊറിയക്കാര്‍ക്ക് ഇളവ് നല്‍കിയിരിക്കുകയാണ് മെക്‌സിക്കോ. ടിക്കറ്റ് നിരക്കില്‍ 20 ശതമാനം ഡിസ്‌കൗണ്ട് ആണ് മെക്‌സിക്കന്‍ എയര്‍ലൈന്‍സ് കമ്പനിയായ എയ്‌റോമെക്‌സിക്കോ ദക്ഷിണ കൊറിയയിലേയ്ക്കുള്ള യാത്രക്കാര്‍ക്ക് അനുവദിച്ചിരിക്കുന്നത്.

ദക്ഷിണകൊറിയക്കാര്‍ക്ക് മാത്രമല്ല, മെക്‌സിക്കോ സിറ്റിയില്‍ നിന്ന് സിയോളിലേയ്ക്ക് പോകുന്ന ഏത് രാജ്യക്കാര്‍ക്കും ഈ ഓഫര്‍ കിട്ടും. മെക്‌സിക്കോ സിറ്റിയില്‍ നിന്ന് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലേയ്ക്കുള്ള വിമാനങ്ങള്‍ക്കാണ് ഈ ഇളവ് നല്‍കുന്നത്. ജൂണ്‍ 25 മുതല്‍ ജൂലായ് ഒന്ന് വരെയാണ് ഓഫറുള്ളതെന്ന് എയ്‌റോമെക്‌സിക്കോ വെബ്‌സൈറ്റ് പറയുന്നു. അതേ സമയം 2019 ഫെബ്രുവരി വരെയുള്ള യാത്രകള്‍ക്ക് ഈ ഓഫറുണ്ട്.

ഗ്രൂപ്പ് മത്സരങ്ങളില്‍ ജര്‍മ്മനിയെ മെക്‌സിക്കോ 1-0നും ദക്ഷിണ കൊറിയ 2-0നുമാണ് തോല്‍പ്പിച്ചത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ജയിച്ചെങ്കിലും സ്വീഡനോടുള്ള അവസാന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മെക്‌സിക്കോ തോറ്റിരുന്നു. ജര്‍മ്മനിയാണെങ്കില്‍ രണ്ടാം മത്സരത്തില്‍ സ്വീഡനെ തോല്‍പ്പിച്ച് മൂന്ന് പോയിന്റ് നേടിയിരുന്നു. ജര്‍മ്മനി ജയിച്ചിരുന്നെങ്കില്‍ ജര്‍മ്മനിക്കും സ്വീഡനും മെക്‌സിക്കോയ്ക്കും തുല്യ പോയിന്റ് ആകുമായിരുന്നു. ആ പ്രതിസന്ധി ദക്ഷിണ കൊറിയ ഒഴിവാക്കി. #graciascorea എന്ന ഹാഷ് ടാഗുമായി ട്വിറ്ററില്‍ എയ്‌റോ മെക്‌സിക്കോ ഇങ്ങനെ കുറിച്ചു – #graciascorea, Aeroméxico wrote, “We love you, Korea! Our flights from Mexico to Korea have a 20% discount.”

വായനയ്ക്ക്: https://goo.gl/Qp7Fg2

Share on

മറ്റുവാര്‍ത്തകള്‍