അച്ഛന്റെ ചിതക്ക് തീ കൊളുത്തിയ ശേഷം മുഷ്ടി ചുരുട്ടി മകന്‍ ഉറക്കെ വിളിച്ചു – “ഇന്‍ക്വിലാബ് സിന്ദാബാദ്”. ചിതയ്ക്ക് മുന്നിൽ നിന്നവർ അതേറ്റു വിളിച്ചു – ഇന്‍ക്വിലാബ് സിന്ദാബാദ്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമ്രേഡ്”. കായംകുളത്തെ സിപിഎം പ്രവര്‍ത്തകനാണ് മകന്‍റെ ശ്രദ്ധേയമായ ഈ യാത്രാമൊഴി. അച്ഛന്റെ പേര് വി എസ് അജയൻ (52). കായംകുളം നഗരസഭാ കൗൺസിലറും സിപിഎം പെരിങ്ങാല ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. കായംകുളം നഗരസഭയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിനിടയിൽ കുഴഞ്ഞുവീണ അജയൻ, വ്യാഴാഴ്ച വെളുപ്പിന് ആശുപത്രയിൽ വച്ചാണ് മരിച്ചത്. എസ് എഫ് ഐ പ്രവർത്തകനായ മകൻ അഭിജിത് ആണ് മുദ്രാവാക്യം വിളിച്ചത്. ലാല്‍ സലാം ധീര സഖാവേ എന്ന് പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരാണ് ആദ്യം മുദ്രാവാക്യം വിളിച്ചു തുടങ്ങിയത്. നിശബ്ദനായി നിന്നിരുന്ന അഭിജിത്തും തുടര്‍ന്ന് മുദ്രാവാക്യം വിളിച്ച് അച്ഛന് അന്ത്യാഭിവാദ്യം അര്‍പ്പിക്കുകയായിരുന്നു.
വീഡിയോ കാണാം: