അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് നേരെ മാറിടം തുറന്ന് കാട്ടി യുവതികളുടെ പ്രതിഷേധം. ഒന്നാം ലോക മഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പരിപാടിയില്‍ പങ്കെടുക്കാനായി പാരീസിലെത്തിയതായിരുന്നു അമേരിക്കന്‍ പ്രസിഡന്റ്. ട്രംപിന്റെ വാഹനവ്യൂഹം കടന്ന് പോകുമ്പോള്‍ മാറിടം തുറന്ന് യുവതികള്‍ എത്തുകയായിരുന്നു
നെഞ്ചില്‍ ‘വ്യാജ സമാധാന ദൂതന്‍’ എന്നും പുറത്ത് ‘യുദ്ധ കുറ്റവാളികള്‍ക്ക് സ്വാഗതം’ (welcome war criminals) എന്നും എഴുതിയ മുദ്രാവാക്യവുമായിട്ടാണ് യുവതികള്‍ എത്തിയത്. ബാരിക്കേഡുകള്‍ ചാടിയെത്തിയ ഒരു യുവതി ട്രംപിന്റെ വാഹന വ്യൂഹത്തിന് തൊട്ടടുത് എത്തുകയും ചെയ്തു.
വംശീയത, ലിംഗവിവേചനം അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം നടത്തുന്ന സംഘടനയായ ‘ഫീമെന്‍’ എന്ന സ്ത്രീവാദ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന യുവതികളാണ് പ്രതിഷേധം നടത്തിയത്. സംഭവത്തില്‍ രണ്ട് യുവതികളെയും ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.azhimukham.com/cinema-ganasatru-satyajit-ray-enemy-of-the-people/
https://www.azhimukham.com/movies-yesudas-voice-first-recorded-today-57-years-back/
രണ്‍വീര്‍-ദീപിക വിവാഹം നടക്കുന്ന ‘ലേക്ക് കോമോ’യുടെ പഴക്കം ഏഴു നൂറ്റാണ്ട്!