Continue reading “ഇരട്ട സെഞ്ച്വറിയുമായി കോഹ്‌ലി; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍”

" /> Continue reading “ഇരട്ട സെഞ്ച്വറിയുമായി കോഹ്‌ലി; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍”

"> Continue reading “ഇരട്ട സെഞ്ച്വറിയുമായി കോഹ്‌ലി; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍”

">

UPDATES

കായികം

ഇരട്ട സെഞ്ച്വറിയുമായി കോഹ്‌ലി; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

Avatar

                       

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ആദ്യ ടെസ്റ്റ് ഡബിള്‍ സെഞ്ച്വറിയുടെയും രവിചന്ദ്രന്‍ അശ്വിന്റെ സെഞ്ച്വറിയുടെയും ബലത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ എട്ട് വിക്കറ്റ് നഷ്ട്ടത്തില്‍ 566 റണ്‍സിന് ഡിക്ലയര്‍ ചെയ്തു.

രണ്ടാം ദിനം കളി പുനരാരംഭിക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് എന്ന നിലയില്‍ ആയിരുന്നു. ക്യാപ്റ്റന്‍ കോഹ്‌ലിയുടെയും അശ്വിന്റെയും മികച്ച കൂട്ടുകെട്ടാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്. 283 പന്തില്‍ നിന്ന് വിരാട് കോലി 200 റണ്‍സ് തികച്ച് തന്റെ ആദ്യ ഡബിള്‍ കുറിച്ചപ്പോള്‍ 253 പന്തില്‍ 113 റണ്‍സെടുത്ത് അശ്വിന്‍ ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി.

ടോസ് നേടിയ ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം പരുങ്ങലിലായിരുന്നു. വെറും 14 റണ്‍സില്‍ നില്‍ക്കെ ഏഴു റണ്‍സുമായി മുരളി വിജയ് പവലിയനിലേക്ക് മടങ്ങി. പിന്നീട് വന്ന പുജാര ധവാനുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിചേര്‍ത്തു. ശിഖര്‍ ധവാന്‍ 84 റണ്‍സ് നേടി. പിന്നീട് വന്ന അമിത് മിശ്ര (53), വൃദ്ധിമാന്‍ സാഹ (40), അജിങ്ക്യ രഹാന (22) എന്നിവരും ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്ത് പകര്‍ന്നു.

ബാറ്റിംഗ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസ് കളിയവസാനിക്കുമ്പോള്‍ 16 ഓവറില്‍ ഒരുവിക്കറ്റ് നഷ്ട്ത്തില്‍ 31 റണ്‍സ് എടുത്തിട്ടുണ്ട്. ബ്രാത് വെയ്റ്റ് (11), ദേവേന്ദ്ര ബിഷു (0) എന്നിവരാണ് ക്രീസിലുള്ളത്. രാജേന്ദ്ര ചൌകിയുടെ വിക്കറ്റാണ് വെസ്റ്റ് ഇന്‍ഡീസിന് നഷ്ട്മായത്. മൊഹമ്മദ് ഷമിക്കാണ് വിക്കറ്റ്.

Share on

മറ്റുവാര്‍ത്തകള്‍