UPDATES

വിദേശം

യുഎസ് -ക്യൂബ രാഷ്ടീയ ബന്ധത്തിനു വീണ്ടും വിളളല്‍ വീഴുമോ?

മൂന്നാമത് ഒരു രാഷ്ട്രമായിരിക്കും ആക്രമണത്തിനു പിന്നിലെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നതായും വിവരമുണ്ട്. ഫെഡറല്‍ ബ്യുറോ ഓഫ് ഇന്‍വെസറ്റിഗേഷന്‍ (എഫ് ബി ഐ) സ്ഥലം സന്ദര്‍ശിച്ചിട്ടും തുമ്പൊന്നും ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

                       

ക്യുബയിലെ യുഎസ് എംമ്പസി ഉദ്യോഗസ്ഥരെ ലക്ഷ്യവെച്ച് നടത്തിയ രഹസ്യാക്രമണത്തെ തുടര്‍ന്ന് ക്യൂബയിലെ തങ്ങളുടെ നയതന്ത്രജ്ഞരെ  പിന്‍വലിക്കാന്‍ യുഎസ് അഭ്യന്തര വകുപ്പ് തിരുമാനിച്ചതായി ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ക്യുബയിലെ ഹവാനയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് എംമ്പസിക്കു നേരയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ എംമ്പസിയുമായി ബന്ധപെട്ട് പ്രവര്‍ത്തിക്കുന്ന 21 പേര്‍ക്ക് പരിക്കേറ്റതായും ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വാഷിങ്ട്ടണ്‍ ഡിസിയില്‍ വെച്ച് ക്യുബന്‍ വിദേശകാര്യമന്ത്രി ബ്രുണെ എഡുവാര്‍ഡോ റോഡ്രിഗ്യൂസ് പറില്ലയുമായി യുഎസ് വിദേശകാര്യമന്ത്രി (സെക്രട്ടറി ഓഫ് സറ്റെറ്റ്) റെക്‌സ് ഡബ്ല്യു. ടില്ലേര്‍സണുമായി കൂടികാഴ്ച കഴിഞ്ഞ് മൂന്നുദിവസങ്ങള്‍ക്കു ശേഷമാണ് പ്രഖ്യാപനമെന്ന് സിബിഎസ് ന്യുസ് റിപ്പോര്‍ട്ട് ചെയ്തു. കൂടികാഴ്ചയില്‍ ഹവാനയിലെ ശേഷിക്കുന്ന യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ക്യൂബ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കുന്നതില്‍ ക്യൂബ പരാജയപെട്ടതാണ് പുതിയ പ്രഖ്യപനത്തിനു പ്രേരണയായതെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ പരിക്കുകളേറ്റിട്ടുണ്ടെന്ന്് അമേരിക്കന്‍ വിദേശകാര്യ സര്‍വ്വീസ് അസോസിയോഷന്‍ അറിയിച്ചു. പലരുടേയും തലച്ചോറിനു പരിക്കേറ്റിട്ടുണ്ടെന്നും കേള്‍വി ശക്തി സ്ഥിരായി നഷ്ടപെട്ടുവെന്നും കഠിനമായ തലവേദന അനുഭവപെടുന്നതായും അസോസിയേഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം മേഘാവൃതമായതിനെ തുടര്‍ന്ന് ദീര്‍ഘകാലം അടച്ചിട്ട ഹവാനയിലെ യുഎസ് എംമ്പസി സമീപകാലത്താണ് തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇത് അടച്ചുപൂട്ടാനുളള ശ്രമത്തിലായിരുന്നു ടില്ലേര്‌സണ്‍.

അതെസമയം, ആക്രമണത്തിനു പിന്നില്‍ ക്യൂബന്‍ സര്‍ക്കാര്‍ ആയിരിക്കില്ലെന്ന സംശയത്തിന്റെ ബലത്തിലാണ് എംമ്പസി അടച്ചുപൂട്ടാതിരുന്നതെന്നും ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ പിന്നില്‍ എന്താണ് കാരണമെന്ന് ക്യൂബന്‍ സര്‍ക്കാറിന് വ്യക്തമല്ലെന്നാണ് ഒരു മുന്‍ യുഎസ് ഉദ്യോഗസ്ഥന്‍ ന്യുയോര്‍ക്ക് ടൈംസിനോട് പറഞ്ഞതായി ടൈംസ് റിപ്പോര്‍ട്ട്. മൂന്നാമത് ഒരു രാഷ്ട്രമായിരിക്കും ആക്രമണത്തിനു പിന്നിലെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നതായും വിവരമുണ്ട്. ഫെഡറല്‍ ബ്യുറോ ഓഫ് ഇന്‍വെസറ്റിഗേഷന്‍ (എഫ് ബി ഐ) സ്ഥലം സന്ദര്‍ശിച്ചിട്ടും തുമ്പൊന്നും ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സുരക്ഷാ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ എഫ് ബി ഐ വൃത്തം പരിശോധിച്ചിട്ടും സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇരു രാജ്യങ്ങള്‍ തമ്മിലുളള ബന്ധം പെട്ടെന്ന് വഷളാവാനിടയില്ലെന്നാണ് യുഎസ് വിദേശകാര്യ മന്ത്രാലയം വക്താവ് കരുതുന്നത്.

Share on

മറ്റുവാര്‍ത്തകള്‍