Continue reading “ജനാധിപത്യത്തിന്റെ മരണത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുന്നു’; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി”

" /> Continue reading “ജനാധിപത്യത്തിന്റെ മരണത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുന്നു’; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി”

"> Continue reading “ജനാധിപത്യത്തിന്റെ മരണത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുന്നു’; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി”

">

UPDATES

ജനാധിപത്യത്തിന്റെ മരണത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുന്നു’; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

                       

ജനാധിപത്യത്തിന്റെ മരണത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതായി കേണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. വിലക്കയറ്റം, ജി.എസ്.ടി, തൊഴിലില്ലായ്മ എന്നിവക്കെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധത്തിനു മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ പാർലമെന്റിന് അകത്ത് നടത്തിയ പ്രതിഷേധം പുറത്തേക്ക് കൂടി വ്യാപിപ്പിക്കാണ് കോൺഗ്രസ് നീക്കം. എം.പിമാർ വിജയ് ചൗക്കിൽനിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന മാർച്ചിൽ പ്രവർത്തക സമിതി അംഗങ്ങൾ, മുതിർന്ന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. അതേസമയം രണ്ട് മാർച്ചുകൾക്കും ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു.കോണ്‍ഗ്രസിന്റെ ‘ഹല്ലാ ബോല്‍’ പ്രതിഷേധത്തിന് മുന്നോടിയായി ബാരിക്കേഡുകള്‍ മറച്ച് മഹാസമ്മേളനങ്ങള്‍ നിരോധിച്ചുകൊണ്ട് വന്‍ പൊലീസ് സന്നാഹമാണ് ഡല്‍ഹിയില്‍ ക്രമീകരിച്ചിരിക്കുന്നത്.

‘ഞങ്ങളെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ല, ഞങ്ങളെ റോഡില്‍ വെച്ച് അറസ്റ്റ് ചെയ്യുന്നു, ഇതാണ് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ,”, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനെതിരെ കഴിഞ്ഞയാഴ്ച നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തപ്പോഴാണ് രാഹുല്‍ ഗാന്ധിയെ മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്തത്. എത്രത്തോളം താൻ സത്യം പറയുന്നോ അത്രത്തോളം തന്നെ ആക്രമിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

നാലോ അഞ്ചോ ആളുകളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്, ഉന്നത വ്യവസായികള്‍ക്ക് പക്ഷാപാതം കാണിക്കുന്നു രാഹുല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരായ ആക്രമണത്തില്‍ അദ്ദേഹം പലപ്പോഴും ആവര്‍ത്തിച്ചിട്ടുള്ള പരാമര്‍ശമാണിത്. ”ജനാധിപത്യത്തില്‍ പ്രതിപക്ഷം പോരാടുന്നത് സ്ഥാപനങ്ങളുടെ ബലത്തിലാണ്. രാജ്യത്തിന് നിയമപരമായ ഒരു ഘടനയുണ്ട്, ഒരു തിരഞ്ഞെടുപ്പ് ഘടനയുണ്ട്, അത് രാജ്യത്തിന്റെ മാധ്യമമാണ്. അതിന്റെ ശക്തിയില്‍ പ്രതിപക്ഷം ഉയരുന്നു, എന്നാല്‍ ഈ സ്ഥാപനങ്ങളിലെല്ലാം സര്‍ക്കാര്‍ അതിന്റെ ആളുകളെ പ്രതിഷ്ഠിച്ചിരിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍