UPDATES

വിദേശം

ഹിറ്റ് ടീമിനെ നിയോഗിച്ചത് യാദവ്, പന്നു വധശ്രമത്തിന് പിന്നില്‍ റോ: വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

പന്നൂന്റെ ന്യൂയോര്‍ക്ക് വിലാസം യാദവ് ഹിറ്റ് ടീമിന് കൈമാറി. പന്നൂന്‍ വീട്ടിലുണ്ടെന്ന് കൊലയാളികള്‍ സ്ഥിരീകരിച്ചു.

                       

2023ല്‍ ഇന്ത്യാ-ചൈന സംഘര്‍ഷം ശക്തമായിരിക്കെ പ്രധാനമന്ത്രി മോദി നടത്തിയ അമേരിക്കന്‍ സന്ദര്‍ശനം ദേശീയ ശ്രദ്ധ നേടിയ ഒന്നായിരുന്നു. ഇന്ത്യ-യുഎസ് ബന്ധം ശക്തമാവുന്നത് രാഷ്ട്രീയ വിദഗ്ധരും അയല്‍രാജ്യങ്ങളുമടക്കം നിരീക്ഷിച്ച കാലമായിരുന്നു അത്. ബിജെപിയുടെ ചിഹ്നമായ താമര കൊണ്ട് അലങ്കരിച്ച പുല്‍തകിടി, കാലിഫോര്‍ണിയയില്‍ നിന്നുള്ള ഷെഫ് തയ്യാറാക്കിയ വെജ് ഭക്ഷണം അങ്ങനെ അസാധാരണമായ ഒരുക്കങ്ങള്‍ നടത്തിയാണ് വൈറ്റ് ഹൗസ് മോദിയെ സ്വാഗതം ചെയ്തത്. ഇന്ത്യ-യുഎസ് ഐക്യം പരസ്പര വിശ്വാസത്തിലും ആത്മാര്‍ത്ഥതയിലും ബഹുമാനത്തിലും അധിഷ്ഠിതമാണെന്ന് ബൈഡന്‍ പ്രകീര്‍ത്തിച്ചതും അന്നാണ്.

അമേരിക്കന്‍ മണ്ണിലെ  കൊലപാതക ഗൂഢാലോചന

അന്ന് തിയ്യതി ജൂണ്‍ 22. മോദി വൈറ്റ് ഹൗസിന്റെ സല്‍ക്കാരം സ്വീകരിക്കുന്ന അതേ സമയത്ത് മറ്റൊന്ന് കൂടി അമേരിക്കയില്‍ സംഭവിക്കുന്നുണ്ടായിരുന്നു. അമേരിക്കയിലെ മോദി വിമര്‍ശകനെ കൊല്ലാന്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ അവസാന വട്ട നിര്‍ദ്ദേശങ്ങള്‍ കൈമാറുകയായിരുന്നു അപ്പോള്‍. വാടകയ്‌ക്കെടുത്ത ഹിറ്റ് ടീമിനായിരുന്നു ആ നിര്‍ദേശങ്ങള്‍ ലഭിച്ചത്. ഇപ്പോള്‍ കൊലയ്ക്കാണ് പ്രധാന്യം. ഇതാണ് ഇന്ത്യയുടെ ചാര ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിലെ ഉദ്യോഗസ്ഥന്‍ വിക്രം യാദവ് കൈമാറിയ സന്ദേശമെന്നാണ് മുന്‍ ഇന്ത്യ-യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്.
സിഖ് വിഘടനവാദിയെന്ന് അറിയപ്പെടുന്ന ഗുര്‍പത്വന്ത് സിംഗ് പന്നൂന്റെ ന്യൂയോര്‍ക്ക് വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ യാദവ് ഹിറ്റ് ടീമിന് കൈമാറി. അമേരിക്കന്‍ പൗരനായ പന്നൂന്‍ വീട്ടിലുണ്ടെന്ന് കൊലയാളികള്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഈ കൊലപാതക പദ്ധതി യുഎസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ അമേരിക്ക പറയുന്നത് റോ ആണ് പദ്ധതിയ്ക്ക് പിന്നിലെന്നാണ്. കൂടാതെ സിസി1 എന്ന് റിപ്പോര്‍ട്ടില്‍ വിളിക്കുന്ന വ്യക്തി ഒരു മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥനാണെന്ന്് യുഎസ് പ്രോസിക്യൂട്ടര്‍മാരും വ്യക്തമാക്കി. സിഐഎ, എഫ്ബിഐ എന്നിവയിലെ മുന്‍ ഉദ്യോഗസ്ഥരും, മോദിയുടെ ആഭ്യന്തര വലയവുമായി ബന്ധമുണ്ടെന്ന് കരുതുന്ന റോ ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്ന് പറയുന്നു.

അമേരിക്കന്‍ മണ്ണിലെ ഇന്ത്യയുടെ കൊലപാതക ഗൂഢാലോചന യുഎസ് ഉദ്യോഗസ്ഥരെ ഞെട്ടിക്കുന്നതായിരുന്നു. ഭൗമരാഷ്ട്രീയത്തിലെ ഇന്ത്യയുടെ കരുത്ത് കൂടി വെളിപ്പെട്ട  അവസരമായി അത് മാറി. ഇക്കാലമത്രയും രണ്ടം നിര രാജ്യമായി പരിഗണിക്കപ്പെട്ട ഇന്ത്യ, അമേരിക്കയ്ക്ക് പോലും തൃണവല്‍ക്കരിക്കാന്‍ പറ്റാത്ത അത്രയും വലിയ ശക്തിയായി മാറിയിരിക്കുന്നു. എന്തുകൊണ്ടാണ് യുഎസ് മണ്ണ് വധശ്രമത്തിന് ഇന്ത്യ ഉപയോഗിച്ചതെന്ന ചോദ്യത്തിന് ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമെന്ന ഉറപ്പുള്ളത് കൊണ്ടാണെന്നാണ് വെസ്റ്റേണ്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ വെളിപ്പെടുത്തിയത്.
ഏഷ്യയിലെയും യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും മോദിവിരുദ്ധ ഇന്ത്യക്കാര്‍ക്കെതിരെ റോ നടത്തുന്ന ആക്രമണത്തിന്റെ തിരിച്ചറിയലായി ഈ പരാജയപ്പെട്ട വധശ്രമം മാറി. കാനഡയില്‍ ജൂണ്‍ 18ന്‌സിഖുകാരനായ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടതും ഈ സംഭവത്തോട് ചേര്‍ത്ത വായിക്കപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ ഭീകരര്‍ എന്ന് മുദ്രകുത്തി സിഖ്-കശ്മീരി വിഘടനവാദികളായ 11 പേരെ കൊലപ്പെടുത്തിയ എന്ന റിപ്പോര്‍ട്ടും ആസമയത്ത് പുറത്ത് വന്നു.
മോദി സര്‍ക്കാരിനെ എതിര്‍ക്കുന്ന വിദേശത്തുള്ള സിഖുകാരെയും മറ്റ് സംഘങ്ങളെയും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ശക്തമായ നിരീക്ഷിച്ചിരുന്നു. ഇതിന്റെ പേരില്‍ ഓസ്ട്രേലിയ, ജര്‍മ്മനി, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റോ ഉദ്യോഗസ്ഥരും ഏജന്റുമാരും അറസ്റ്റും പുറത്താക്കലും ശാസനയും നേരിട്ടിട്ടുണ്ടെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

ഇത്തരം വെളിപ്പെടുത്തലുകള്‍ മോദിയെ കുറിച്ചുള്ള ആശങ്ക പാശ്ചാത്യ രാജ്യങ്ങളില്‍ ഉയരാന്‍ കാരണമായി. അദ്ദേഹത്തിന്റെ ഭരണകാലം സാമ്പത്തിക വളര്‍ച്ചയും ഇന്ത്യയുടെ ആഗോള നിലവാരവും ഉയര്‍ത്തുന്നു, ഒപ്പം സ്വേച്ഛാധിപത്യം ശക്തമായി. മനുഷ്യാവകാശ സംഘടനയായ ഫ്രീഡം ഹൗസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അടിച്ചമര്‍ത്തല്‍ പരീക്ഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം പിടിച്ചിട്ടുണ്ട്. മുമ്പ് ചൈന, റഷ്യ, ഇറാന്‍, സൗദി അറേബ്യ രാജ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്ന പട്ടികയിലാണ് ഇന്ത്യ ഇടം നേടിയത്. വിഷയത്തില്‍ വാഷിങ്ടണ്‍ പോസ്റ്റ് ഉന്നയിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തയ്യാറായില്ല. ഇത്തരം കൊലകള്‍ ഞങ്ങളുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നില്ല. പന്നൂന്‍ കേസ് അന്വേഷിക്കുകയാണെന്നും ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നുമാണ് പിന്നീട് വിദേശകാര്യ മന്ത്രാലയ വക്താവായ രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കിയത്.

അതേസമയം, ഇന്ത്യയുമായി ബന്ധം ദൃഢമാക്കാന്‍ മൂന്ന് വര്‍ഷം ചെലവഴിച്ച ബൈഡന്‍ ഭരണകൂടം പിന്നീട് ഇടപെടലുകളില്‍ കൂടുതല്‍ ജാഗ്രത പാലിച്ചു. ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കാന്‍ സിഐഎ ഡയറക്ടര്‍ വില്യം ജെ ബേണ്‍സ് ഉള്‍പ്പെടെയുള്ളവരെയാണ് ബൈഡന്‍ നിയോഗിച്ചത്. അതേസമയം ഏതെങ്കിലും ഉദ്യോഗസ്ഥരെ പുറത്താക്കുകയോ പിഴചുമത്തുകയോ ഇതുവരെ ചെയ്തിട്ടില്ല.
യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിലെയും എഫ്ബിഐയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യാദവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരമൊരു നീക്കം യുഎസ് നടത്തിയിട്ടില്ല. കുറ്റപത്രത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ എന്ന് മാത്രമാണ് പറയുന്നത്. റോ എന്ന് പരാമര്‍ശിക്കുന്നേയില്ല.

കെണി ഒരുക്കിയത് ഇങ്ങനെ

പതിറ്റാണ്ടുകളായി റോ ഇത്തരം കെണികള്‍ ഒരുക്കാറുണ്ടെന്നാണ് മുന്‍ യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇക്കാലമത്രയും അയല്‍ രാജ്യങ്ങളില്‍ പ്രയോഗിച്ചിരുന്ന തന്ത്രമാണ് ഇപ്പോള്‍ പാശ്ചാത്യരാജ്യങ്ങളിലും പ്രയോഗിക്കുന്നത്. യാദവിനെ ഹൈ റിസ്‌ക് മിഷന്‍ ഏല്‍പ്പിച്ചത് റോയ്ക്കുള്ളില്‍ തന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സില്‍ നിന്നാണ് യാദവ് റോ-യില്‍ എത്തിയത്. യാദവിന് ഒരു ഓപ്പറേഷന് ആവശ്യമായ പരിശീലനവും വൈദഗ്ധ്യവും ഇല്ലായിരുന്നു. അപ്പുറത്ത് നിന്നത് യുഎസ് ഇന്റലിജന്‍സ് ആണെന്നതും ഓര്‍മിക്കണം. ആ മിഷന്‍ പരാജയപ്പെട്ടത് റോ-യ്ക്ക് നാണക്കേടുണ്ടാക്കി എന്നായിരുന്നു വിമര്‍ശനം. അതേസമയം, യാദവിനെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയിലേക്ക് തന്നെ മാറ്റിയതായാണ് മുന്‍ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
പന്നൂന്‍ കേസില്‍ അറസ്റ്റിലായത് 52കാരനായ നിഖില്‍ ഗുപ്തയാണ്. ഗുജറാത്തില്‍ നിഖില്‍ ഗുപ്തയ്ക്കെതിരെ ഉണ്ടായിരുന്ന ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കി നല്‍കുമെന്ന വാഗ്ദാനമാണ് ഗുപ്തയ്ക്ക് കിട്ടിയത്. ഇതാണ് ഗൂഢാലോചനയില്‍ പങ്കാളിയാക്കിയതെന്ന് യുഎസ് പുറത്തുവിട്ട കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
‘2023 മെയില്‍ എന്‍ക്രിപ്റ്റ് ചെയ്ത ചില ആപ്ലിക്കേഷനുകളിലൂടെ സിസി1നും നിഖില്‍ ഗുപ്തയ്ക്കും ഇടയില്‍ ടെലിഫോണ്‍, ഇലക്ട്രോണിക് ആശയവിനിമയങ്ങളുണ്ടായി. ഇതിന് ശേഷമാണ് കൊലപാതകം നടത്താന്‍ സിസി1 നിഖില്‍ ഗുപ്തയോട് ആവശ്യപ്പെട്ടത്. ഇതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സിസി1 ഗുപ്തയെ ഡല്‍ഹിയില്‍ വച്ച് നേരിട്ട് കാണുകയുമുണ്ടായി. ഇതില്‍ പറയുന്ന സിസി1 റോ ഉദ്യോഗസ്ഥനായ യാദവാണ്.
ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരനെ യുഎസില്‍ വെച്ച് വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയത് ഈ ഉഗ്യോഗസ്ഥനാണെന്നും യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. ഒരു അഭിഭാഷകനും, രാഷ്ട്രീയക്കാരനുമായ ഇന്ത്യന്‍ വേരുകളുള്ള യുഎസ് പൗരനായിരുന്നു ഇരയെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു.മെയ് 6ന് ഈ വിഷയം ചൂണ്ടിക്കാട്ടി സിസി1 ഗുപ്തയ്ക്ക് മറ്റൊരു സന്ദേശം കൂടി അയച്ചിരുന്നു. ലക്ഷ്യമിടുന്ന ഒരാള്‍ ന്യൂയോര്‍ക്കില്‍ ഉണ്ടെന്നും, മറ്റൊരാള്‍ കാലിഫോര്‍ണിയയില്‍ ഉണ്ടെന്നും ഈ സന്ദേശത്തില്‍ അറിയിച്ചതായി കുറ്റപത്രം വ്യക്തമാക്കുന്നു. ഇതിന് പുറമെ മെയ് 12ന് അയച്ച സന്ദേശത്തില്‍ ഗുജറാത്തിലെ ക്രിമിനല്‍ കേസ് ഒഴിവാക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ പ്രോസിക്യൂട്ടര്‍മാര്‍ അറിയിക്കുന്നു.സിസി1 എന്ന് വിളിക്കുന്ന ഉഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം, ഗുപ്ത മറ്റൊരാളുമായി ബന്ധപ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു.എന്നാല്‍ ഗുപ്ത ബന്ധപ്പെട്ടതായി പറയുന്ന വ്യക്തി യഥാര്‍ത്ഥത്തില്‍ ഡിഇഎയുടെ (ഡ്രഗ് എന്‍ഫോഴ്മെന്റ് അഡ്മിനിസ്ട്രേഷന്‍) രഹസ്യ ഏജന്റിനെയായിരുന്നു. ഇതാണ് പദ്ധതി പാളിപ്പോവാന്‍ കാരണമായതെന്നാണ് സൂചന. അതേസമയം, കൊലപാതകത്തിന് പകരമായി വന്‍ തുക പ്രതിഫലമായി നല്‍കാന്‍ സിസി1 എന്ന ഉദ്യോഗസ്ഥന്‍ സമ്മതിച്ചിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. ചെക്ക് റിപ്പബ്ലിക്കില്‍ വച്ചാണ് നിഖില്‍ ഗുപ്തയെ അറസ്റ്റ് ചെയ്തത്.ഗുപ്തയ്ക്ക് വേണ്ടി ഹാജരായ പ്രാഗിലെ അഭിഭാഷകനായ പീറ്റര്‍ സ്ലെപിക്ക അദ്ദേഹം നിരപരാധിയാണെന്നാണ്. കൂടുതല്‍ പ്രതികരിക്കാനും അദ്ദേഹം തയ്യാറായില്ല. മിഡില്‍ ക്ലാസ് വ്യവസായിയാണ് ഗുപ്തയെന്നും ആളുമാറി പിടിച്ചെന്നുമാണ് കുടുംബം വ്യക്തമാക്കുന്നത്. മോദി വൃത്തങ്ങളില്‍ പ്രശസ്തനാണ് യാദവ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം മുന്‍ തലവനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമാണ് അജിത് ഡോവല്‍, ഗോയലും അടക്കമുള്ളവര്‍ക്ക് യാദവിനെ അറിയാമായിരുന്നു. എന്നാല്‍ യുഎസിലെ കേസില്‍ ഇവരുടെ പങ്കാളിത്തത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒന്നും ലഭിച്ചില്ലെന്നും യുഎസ് വ്യക്തമാക്കുന്നു.

 

Content Summary; An assassination plot on American soil reveals a darker side of Modi’s India

RAW Vikram Yadav Sikh activist Gurpatwant Singh Pannun

Related news


Share on

മറ്റുവാര്‍ത്തകള്‍