July 17, 2025 |
Share on

തന്‍സീറിന്റെ ഷോട്ട് ഫിലിം ‘എട്ടാം പേജ്’ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് ടൊവിനോ

‘നിരവധിപേര്‍ തന്‍സീറിലൂടെ ലോക സിനിമകളെ തൊട്ടറിഞ്ഞു’-ടൊവിനോ

ബീമാപള്ളിയിലെ തന്‍സീര്‍ എന്ന പേര് തിരുവനന്തപുരത്ത് ചലച്ചിത്രമേളയ്ക്ക് എത്തുന്നവര്‍ക്കെല്ലാം സുപരിചതമാണ്. ചലച്ചിത്രമേള കഴിഞ്ഞ് മിക്ക സിനിമപ്രേമികളും ബീമാപള്ളിയിലെ സിഡി ഷോപ്പുകളിലേക്കാണ്. അന്തരാഷ്ട്ര സിനിമകളുടെ സിഡി എടുക്കാന്‍. ടൊറന്റോവില്‍ പോലും കിട്ടാത്ത കളക്ഷനുകളാണ് അവിടെയുള്ളത്. ഇല്ലെങ്കില്‍ എത്തിച്ചുതരും അവിടുത്തെ ഷോപ്പുക്കാര്‍. ഇതിന് തുടക്കം കുറിച്ചത് തന്‍സീറും അദ്ദേഹം നിന്നിരുന്ന കടയുമായിരുന്നു. ഇന്ന് തന്‍സീര്‍ ഇടുന്ന ലിസ്റ്റ് നോക്കിയാണ് പലരും ചലച്ചിത്രമേളയ്ക്ക് പടം കാണാന്‍ കയറുന്നത്. കാരണം തന്‍സീറിന്റെ സിനിമാ ജ്ഞാനം അവര്‍ക്ക് നല്ല ബോധ്യമുണ്ട്. ഇപ്പോള്‍ തന്‍സീര്‍ ഒരു ഷോട്ട് ഫിലിം എടുത്തിരിക്കുകയാണ്. ‘എട്ടാമത്തെ പേജ്’ എന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചിരിക്കുന്നത് ടൊവിനോയാണ്. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ചിത്രം അവതരിപ്പിച്ചുകൊണ്ട് ടൊവിനോ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.

‘എട്ടാമത്തെ പേജ്’

‘സിനിമ സ്വപ്നം കാണുന്നവന്റെയാണ്. അങ്ങനെ സ്വപ്നത്തിന് പിന്നാലെ പോയ ഒരാളാണ് ബീമാ പള്ളിയിലെ തന്‍സീര്‍. നിരവധിപേര്‍ തന്‍സീറിലൂടെ ലോക സിനിമകളെ തൊട്ടറിഞ്ഞു. ഓരോ ചലച്ചിത്രോത്സവ കാലത്തും ഒട്ടനവധി സിനിമാപ്രേമികളാണ് തന്‍സീറിന്റെ സിനിമാ പട്ടികയ്ക്കായി കാത്തിരുന്നത്. ഇന്ന് ഇദ്ദേഹം കമല്‍ സാറിന്റെ സംവിധാന സഹായി ആണ്. ഒട്ടനവധി നല്ല ചിത്രങ്ങള്‍ സിനിമാപ്രേമികളിലേക്ക് എത്താന്‍ നിമിത്തമായ തന്‍സീറിന്റെ പ്രഥമ ഹ്രസ്വചിത്രം എന്നിലൂടെ നിങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം.’

Leave a Reply

Your email address will not be published. Required fields are marked *

×