UPDATES

വേശ്യാവൃത്തി പ്രോത്സാഹിപ്പിക്കുന്ന വെബൈസ്റ്റ്, സമ്പാദിച്ചത് 4000 കോടിക്കുമേല്‍; ബാക്ക്‌പേജ് ഡോട് കോമിന്റെ എഴുപതുകാരായ മുന്ന് ഉടമകളും ഇനി ജയിലില്‍

കേസിൽ പരമാവധി 20 വർഷം വരെയുള്ള തടവ് ശിക്ഷക്ക് വിധിച്ചിരിക്കുയാണ് യുഎസ് ഫെഡറൽ കോടതി.

                       

ലൈംഗിക തൊഴിലുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ ഒരു ക്ലാസിഫൈഡ് പരസ്യ വെബ്സൈറ്റായിരുന്നു ബാക്ക്‌പേജ് ഡോട്ട് കോം. അത്തരം പരസ്യങ്ങള്‍ക്കായുള്ള ഏറ്റവും വലിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഒന്നായിരുന്നു അത്. ലൈംഗിക കുറ്റങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ വെല്ലുവിളികളും വിവാദങ്ങളും വെബ്സൈറ്റിന് മേല്‍ ഉന്നയിക്കപ്പെട്ടിരുന്നു. 2018-ല്‍, ബാക്ക്‌പേജ് ഡോട്ട് കോമിനുമേല്‍ നിയമനടപടിയുണ്ടാവുകയും വെബ്‌സൈറ്റ് അടച്ചുപൂട്ടുകയും ചെയ്തു. വെബ്‌സൈറ്റിന്റെ സ്ഥാപകരും ഓപ്പറേറ്റര്‍മാരും വേശ്യാവൃത്തിയും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെടെ വിവിധ ആരോപണങ്ങള്‍ നേരിട്ടിരുന്നവരായിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും മനുഷ്യക്കടത്തുകളെയും ചെറുക്കുന്നതിനുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമായാണ് അമേരിക്ക ബാക്ക് പേജിനെതിരായ നിയമ നടപടികള്‍ സ്വീകരിച്ചത്. വിചാരണ നടന്നുകൊണ്ടിരിക്കുകയായിരുന്നു കേസില്‍ ഇപ്പോള്‍ വിധി വന്നിരിക്കുകയാണ്. വെബ്‌സൈറ്റിന്റെ മുന്‍ ഉടമകള്‍ക്കെതിരെ കേസ് 20 വര്‍ഷം വരെ തടവ് ശിക്ഷക്ക് വിധിച്ചിരിക്കുകയാണ് യുഎസ് ഫെഡറല്‍ കോടതി.

കള്ളപ്പണം വെളുപ്പിക്കല്‍, വേശ്യാവൃത്തി പ്രോത്സാഹിപ്പിക്കല്‍ ഗൂഢാലോചന തുടങ്ങിയ, കേസുകളില്‍ കഴിഞ്ഞ ആഴ്ച്ചയാണ് യുഎസ് ഫെഡറല്‍ കോടതി ബാക്ക്‌പേജ് ഡോട്ട് കോമിന്റെ മുന്‍ ഉടമകളെകുറ്റക്കാരാണെന്ന് കണ്ടത്തിയത്. സെര്‍ച്ച് എഞ്ചിനുകളില്‍ മറ്റും ഒരേസമയം വെബ്‌സൈറ്റിന്റെ ട്രാഫിക്ക് മറച്ചു വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചതിലൂടെയാണ് മുന്‍ ഉടമസ്ഥര്‍ 500 മില്യണ്‍ യുഎസ് ഡോളര്‍(ഏകദേശം 4000 കോടിക്കു മേല്‍)
സമ്പാദിച്ചത്. ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ ബാക്ക്‌പേജ് ഡോട്ട് കോമിന്റെ ഉടമസ്ഥരായ അരിസോണയില്‍ നിന്നുള്ള മൈക്കല്‍ ലേസി(75 ) സ്‌കോട്ട് സ്പിയര്‍ (72), ജോണ്‍ ‘ജെഡ്’ ബ്രണ്‍സ്റ്റ് (71) എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. 2010 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച വെബ്‌സൈറ്റ് 2018 ഏപ്രിലില്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്തിരുന്നു. അക്കാലയളവുകളില്‍ നിയമവിരുദ്ധ വേശ്യാവൃത്തി പരസ്യങ്ങള്‍ക്കായുള്ള ഇന്റര്‍നെറ്റിന്റെ പ്രധാന ഫോറമായിരുന്നു ബാക്ക്‌പേജ് ഡോട്ട് കോം. ഈ വര്‍ഷം ഓഗസ്റ്റിലാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിയിക്കപ്പട്ട കേസിലെ നാലാം പ്രതി ജെയിംസ് ലാര്‍കിന്‍ (71), ജൂലൈ 31 ന് മരിച്ചിരുന്നു. ബാക്ക്പേജ് വെബ് ഫോറങ്ങള്‍ വഴിയാണ് വെബ്‌സൈറ്റിന്റെ ഉടമകള്‍ വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചതെന്ന് അന്വേഷക സംഘം കണ്ടെത്തിയിരുന്നു. വെബ് പേജിന്റെ ഉപഭോക്താക്കള്‍ക്ക് വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവരുടെ, വിവരങ്ങളും അവലോകനങ്ങളും അതില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയും. നിയമവിരുദ്ധമായി നടത്തിയിരുന്ന ഈ പ്രവര്‍ത്തനങ്ങളെ സംരക്ഷിക്കാന്‍ സെര്‍ച്ച് എഞ്ചിനുകളില്‍ ഓണ്‍ലൈന്‍ തിരയല്‍ പദങ്ങള്‍ (കീ വേഡ്‌സ്) ഉപയോഗിച്ചുള്ള തിരച്ചിലുകള്‍ തടഞ്ഞിരുന്നു. ഗ്രൂപ്പ് ഹ്യൂമന്‍ മോഡറേറ്റര്‍മാരെയും ഓട്ടോമേറ്റഡ് ഫില്‍ട്ടറുകളും ഉപയോഗിച്ചാണ് ആളുകള്‍ വെബ്‌സൈറ്റിലെ പരസ്യങ്ങളില്‍ പ്രവേശിക്കുക. വെബ്‌സൈറ്റിന്റെ മുന്‍ ഉടമസ്ഥര്‍ പരസ്യ ബിസിനസ്സിന്റെ സാനിറ്റൈസേഷനിലൂടെ, നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ, നിഷേധിക്കാന്‍ ശ്രമങ്ങള്‍ നടത്തിയതായി, യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് പറയുന്നു.

നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിലൂടെ 2010 മുതല്‍ 2018 വരെ, സൈറ്റിന്റെ ബിസിനസ്സില്‍ നിന്ന് ഉടമസ്ഥര്‍ 500 മില്യണിലധികം സമ്പാദിച്ചിരുന്നു. ഒന്നിലധികം തവണ കള്ളപ്പണം വെളുപ്പിക്കുന്നതില്‍ പ്രതികള്‍ കുറ്റക്കാരാണെന്നും ജൂറി കണ്ടെത്തി. ഒന്നിലധികം വിദേശ രാജ്യങ്ങളില്‍ ഉടനീളം അവര്‍ സ്ഥാപിച്ച നിരവധി ഷെല്‍ കമ്പനികള്‍ വഴിയാണ് വെബ്സൈറ്റിലെ അനധികൃത പരസ്യങ്ങളില്‍ നിന്ന് സമ്പാദിച്ച പണം വെളുപ്പിച്ചിരുന്നത്. നിയമവിരുദ്ധമായി സമ്പാദിച്ച പണം സങ്കീര്‍ണ്ണമായ സാമ്പത്തിക ഇടപാടുകളിലൂടെ നീക്കി നിയമപരമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കാനാണ് മിക്കപ്പോഴും ഷെല്‍ കമ്പനികളെ ആളുകള്‍ ഉപയോഗിക്കുന്നത്. ബാക്ക്പേജിന്റെ സഹസ്ഥാപകനും സിഇഒയുമായ ടെക്സാസില്‍ നിന്നുള്ള കാള്‍ ഫെറര്‍ (57), 2018 ഏപ്രിലില്‍ ഇതേ ആരോപണങ്ങളില്‍ കുറ്റം സമ്മതിച്ചു. നാല് മാസത്തിന് ശേഷം, സൈറ്റിന്റെ സെയില്‍സ് & മാര്‍ക്കറ്റിംഗ് ഡയറക്ടര്‍, 54 കാരനായ ഡാന്‍ ഹൈയര്‍, സമാനമായി കുറ്റം സമ്മതം നടത്തിയിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍