UPDATES

സിനിമാ വാര്‍ത്തകള്‍

ചിലതെല്ലാം കഥ മാത്രം: ദംഗലിനെക്കുറിച്ച് ആമിര്‍ ഖാന്‍

ചിത്രത്തില്‍ കുടില ബുദ്ധിയായ കോച്ചാണ് ചിത്രീകരിക്കപ്പെടുന്നത്.

                       

ദംഗലിനെ പറ്റിയുള്ള പരാതികള്‍ക്കും വിവാദങ്ങള്‍ക്കും മറുപടിയുമായി ആമിര്‍ ഖാന്‍. ശരിക്കുമുള്ള ജീവതമാണ് പറയുന്നതെങ്കിലും ചിലതെല്ലാം സിനിമയ്ക്കായി ചേര്‍ത്ത് കഥയാണെന്ന് ആമിര്‍ ഖാന്‍ വ്യക്തമാക്കി. ഗുസ്തിക്കാരായ മഹാവീര്‍ സിംഗ് ഫൊഗാട്ടിന്‌റേയും മക്കളായ ഗീതാകുമാരിയുടേയും ബബിത കുമാരിയുടേയും കഥ പറഞ്ഞ ദംഗലില്‍ നാഷണല്‍ സ്‌പോര്‍ട്‌സ് അക്കാഡമിയിലെ ഗീതയുടെ കോച്ചിന്‌റെ വേഷമാണ് പ്രശ്‌നമായത്. ചിത്രത്തില്‍ സോന്ധിയുടെ പേര് ഉപയോഗിച്ചിട്ടില്ല.

ഗീതയുടെ കോച്ചായ പിആര്‍ സോന്ധിയാണ് ആമിറിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ചിത്രത്തില്‍ കുടില ബുദ്ധിയായ കോച്ചാണ് ചിത്രീകരിക്കപ്പെടുന്നത്. ഗിരീഷ് കുല്‍ക്കര്‍ണി അവതരിപ്പിച്ച പരിശീലകന്‌റെ കഥാപാത്രം ആമിര്‍ ഖാന്‌റെ മഹാവീര്‍ സിംഗുമായി ഇടയ്ക്കിടെ വാഗ്വാദത്തിലേര്‍പ്പെടുകയും മറ്റും ചെയ്യുന്നുണ്ട്. ഗീതയുടെ അച്ഛന്‍ മഹാവീര്‍ സിംഗിനെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഫൈനല്‍ മത്സരത്തിന്‌റെ സമയത്ത് കോച്ച് ഇടപെട്ട് ഒരു മുറിയില്‍ പൂട്ടിയിട്ടു എന്നെല്ലാമാണ് ചിത്രത്തിന്‌റെ അവസാന ഭാഗത്ത് പറയുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള സംഭവങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും മഹാവീര്‍ സിംഗ് ഫൊഗാട്ടിനെ തനിക്ക് എല്ലാ കാലത്തും വലിയ ബഹുമാനം ആയിരുന്നുവെന്നുമാണ് സോന്ധി പറയുന്നത്. ആമിര്‍ ഖാന്‍ മാപ്പ് പറയണമെന്നും സോന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ആമിര്‍ രംഗത്തെത്തിയത്.

Share on

മറ്റുവാര്‍ത്തകള്‍