Continue reading “മുസ്ലീം ആയതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട യുവാവിന് അദാനി ഗ്രൂപ്പ്‌ ജോലി നല്‍കി”

" /> Continue reading “മുസ്ലീം ആയതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട യുവാവിന് അദാനി ഗ്രൂപ്പ്‌ ജോലി നല്‍കി”

"> Continue reading “മുസ്ലീം ആയതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട യുവാവിന് അദാനി ഗ്രൂപ്പ്‌ ജോലി നല്‍കി”

">

UPDATES

മുസ്ലീം ആയതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട യുവാവിന് അദാനി ഗ്രൂപ്പ്‌ ജോലി നല്‍കി

                       

അഴിമുഖം പ്രതിനിധി

മുസ്ലീം ആയതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട യുവാവിന് അദാനി ഗ്രൂപ്പ് ജോലി നല്‍കി. അദാനി ഗ്രൂപ്പിന്റെ മുംബൈ ഓഫിസില്‍ എക്‌സിക്യൂട്ടീവ് ട്രെയിനി ആയാണ് സീഷാന്‍ അലി ഖാന്‍ എന്ന 22 കാരനായ എംബിഎ ബിരുദധാരി തന്റെ ഓദ്യോഗിക ജീവിതം ആരംഭിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള ഹരേ കൃഷ്ണ എന്ന ഡയമണ്ട് എക്‌സ്‌പോര്‍ടിംഗ് കമ്പനിയാണ് ഈ യുവാവിന് മുസ്ലീം ആയതിന്റെ പേരില്‍ ജോലി നിഷേധിച്ചത്. അപേക്ഷ അയച്ച് കാല്‍ മണിക്കൂറിനകം തന്നെ മുസ്ലീങ്ങളെ ഈ കമ്പനിയില്‍ ജോലിക്ക് സ്വീകരിക്കുന്നതല്ലെന്ന സന്ദേശം സീഷാന് ലഭിക്കുകയായിരുന്നു. ഇക്കാര്യം സീഷാന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചതോടെ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കി. തുടര്‍ന്ന് ഈ സംഭവം ഇന്ത്യ മുഴുവന്‍ ചര്‍ച്ച ആവുകയായിരുന്നു. കമ്പനിക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസ് എടുക്കുകയും ചെയ്തു. 

ഈ വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് സീഷാര്‍ അലി ഖാന് ജോലി വാഗ്ദാനം ചെയ്ത് നിരവധി കമ്പനികള്‍ രംഗത്തു വന്നിരുന്നു. അദാനി ഗ്രൂപ്പും ഈ യുവാവിന് ജോലി വാഗ്ദാനം ചെയ്തു രംഗത്തുവന്നിരുന്നു. തനിക്ക് ലഭിച്ച ജോലി വാഗ്ദാനങ്ങളില്‍ ഏറ്റവും മികച്ചതെന്ന് തോന്നിയതു കൊണ്ടാണ് അദാനി ഗ്രൂപ്പിന്റെ ഓഫര്‍ സ്വീകരിച്ചതെന്ന് അലി ഖാന്‍ പറഞ്ഞു. ജാതിയോ മതമോ നോക്കിയല്ല കമ്പനി ഒരാള്‍ക്ക് ജോലി നല്‍കുന്നതെന്നും കഴിവുള്ളവര്‍ക്ക് അവസരം നല്‍കുകയാണ് ചെയ്യുന്നതെന്നും അദാനി ഗ്രൂപ്പിന്റെ വക്താവ് ഈ വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ടു പറഞ്ഞു. സീഷാര്‍ അലി ഖാന്‍ ഏറെ കഴിവുള്ള ഒരു ഉദ്യോഗാര്‍ത്ഥിയാണെന്നും കമ്പനി വക്താവ് പറഞ്ഞു.

 

Share on

മറ്റുവാര്‍ത്തകള്‍