April 20, 2025 |
Share on

മാലിന്യം തള്ളുന്ന സ്ഥലത്ത് വനം നട്ട് പിടിപ്പിച്ച് ഒരു ഝാര്‍ഖണ്ഡ് മാതൃക

മേഖലയിലെ 93 വീടുകളിലുള്ളവര്‍ ചേര്‍ന്ന് 365 ഏക്കറോളം വരുന്ന മാലിന്യനിക്ഷേപ ഭൂമിയില്‍ ഒരു ലക്ഷത്തോളം മരങ്ങളാണ് നട്ടുപിടിപ്പിച്ചത്.

മാലിന്യം തള്ളുന്ന പ്രദേശങ്ങള്‍ ഝാര്‍ഖണ്ഡിലെ ഹെസാത്തു ഗ്രാമത്തെ സംബന്ധിച്ച് വലിയ പ്രശ്‌നമായിരുന്നു. 2010ല്‍ ഗ്രാമീണര്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ഇവിടെ കാട് നട്ടുപിടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മേഖലയിലെ 93 വീടുകളിലുള്ളവര്‍ ചേര്‍ന്ന് 365 ഏക്കറോളം വരുന്ന മാലിന്യനിക്ഷേപ ഭൂമിയില്‍ ഒരു ലക്ഷത്തോളം മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. സര്‍ക്കാരിനേയും എന്‍ജിഒകളേയും ഈ പ്രവര്‍ത്തനത്തില്‍ നിന്ന് നാട്ടുകാര്‍ ഒഴിവാക്കിയിരുന്നു.

ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെ ഓര്‍മാഞ്ചി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് കീഴില്‍ വരുന്നതാണ് ഈ ഗ്രാമം. പച്ചക്കറിത്തോട്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഈ അഗ്രോഫോറസ്ട്രി സംരഭത്തില്‍ നിന്ന് ഇവര്‍ക്ക് 40 മുതല്‍ 50 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ലഭിക്കുന്നു. പശുക്കളെ വളര്‍ത്തുന്നുണ്ട്. പാല്‍ വില്‍പ്പനയിലൂടെ പ്രതിദിനം 5000 രൂപ വരുമാനം ഗ്രാമീണര്‍ക്ക് കിട്ടുന്നു. മേഖലയില്‍ നിന്ന് തൊഴില്‍ തേടി മറ്റിടങ്ങളിലേയ്ക്കുള്ള കുടിയേറ്റം കുറക്കാന്‍ സംരംഭം സഹായിച്ചു.

വായനയ്ക്ക്: https://goo.gl/CEh0hX

Leave a Reply

Your email address will not be published. Required fields are marked *

×