UPDATES

സിനിമാ വാര്‍ത്തകള്‍

സ്വവര്‍ഗ്ഗലൈംഗികത ഒരു ‘ഗംഭീര’വിഷയമായി കാണാത്ത പ്രിയദര്‍ശനെതിരെ അലിഗഡ് സംവിധായകന്‍

അലിഗഡ് പരിഗണിക്കപ്പെടാതെ പോയതില്‍ നിരാശയുണ്ടെങ്കിലും തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സംവിധായകന്‍ ഹാന്‍സല്‍ മെഹ്ത്ത

                       

ദേശീയ ചലചിത്ര പുരസ്കാരത്തിന് അലിഗഡ് പരിഗണിക്കപ്പെടാതെ പോയതില്‍ നിരാശയുണ്ടെങ്കിലും തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സംവിധായകന്‍ ഹാന്‍സല്‍ മെഹ്ത്ത. എന്നാല്‍ സ്വവര്‍ഗ്ഗലൈംഗികതയെ ഒരു ‘ഗംഭീരമായ’ സാമൂഹ്യ പ്രശ്നമായി കാണുന്നില്ലെന്ന ജൂറി ചെയര്‍മാന്‍ പ്രിയയദര്‍ശന്‍റെ നിലപാടിനെ മെഹ്ത്ത ശക്തമായി വിമര്‍ശിച്ചു.

ഒരു സ്വവര്‍ഗ്ഗാനുരാഗി ആയതിന്റെ പേരില്‍ പുറത്താക്കപ്പെട്ട പ്രൊഫസറുടെ കഥയാണ് അലിഗഡ്. ചിത്രം രാജ്യത്തെ എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങളെ കുറിച്ചുള്ള ചര്‍ച്ച ഉയര്‍ത്തിവിടുന്നതില്‍ പ്രധാന പങ്കുവഹിക്കുകയുണ്ടായി.

അവാര്‍ഡ് പ്രഖ്യാപനത്തെ തുടര്‍ന്ന് ‘ദേശീയ ചലച്ചിത്ര പുരസ്കാരത്തെ കുറിച്ച് ഞാന്‍ പറഞ്ഞ അഭിപ്രായം എന്റെ വ്യക്തിപരമായ കാര്യമാണെന്നും അത് മാറ്റാര്‍ക്കും എതിരെ അല്ലെന്നും’ ഹാന്‍സല്‍ മെഹ്ത്ത ട്വീറ്റ് ചെയ്തു. “സിനിമയെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ക്കും ചട്ടക്കൂടിലും ഒതുങ്ങി നിന്നുകൊണ്ടു മികച്ച ശ്രമമാണ് ജൂറി നടത്തിയത് എന്നാണ് താന്‍ കരുതുന്നത്. ജൂറിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം അലിഗഡ് ഒരു മികച്ച ചിത്രമായിരിക്കില്ല. മുന്‍വര്‍ഷം ലഞ്ച് ബോക്സ് പരിഗണിക്കാതിരുന്നതുപോലെ.”

Share on

മറ്റുവാര്‍ത്തകള്‍