UPDATES

ട്രെന്‍ഡിങ്ങ്

ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി; അമാനത്തുള്ള ഖാന്‍ രാജിവെച്ചു

ബിജെപിക്ക് വേണ്ടിയാണ് കുമാര്‍ വിശ്വാസ് പ്രവര്‍ത്തിക്കുന്നതെന്ന് ഖാന്‍; രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നു രാജിവെച്ചത് ഇന്നലെ രാത്രിയോടെ

                       

മുതിര്‍ന്ന നേതാവായ കുമാര്‍ വിശ്വാസ് ആം ആദ്മി പാര്‍ട്ടിയുടെ നേതൃപദവി പിടിച്ചെടുക്കാന്‍ നീക്കം നടത്തുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയ ഓഖ്ല എം എല്‍ എ അമാനത്തുള്ള ഖാന്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നു രാജിവെച്ചു. ഇന്നലെ വൈകുന്നേരം ചേര്‍ന്ന സമിതിയുടെ യോഗത്തിന് പിന്നാലെ ആയിരുന്നു തീരുമാനം. പഞ്ചാബ് ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള 35 ഓളം എംഎല്‍എമാര്‍ ഖാനെതിരെ കടുത്ത നടപടി കൈക്കൊള്ളണം എന്നാവശ്യപ്പെട്ടിരുന്നു.

അതേസമയം കുമാര്‍ വിശ്വാസിനെതിരെയുള തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി അമാനത്തുള്ള ഖാന്‍ പറഞ്ഞു. “ബിജെപിക്ക് വേണ്ടിയാണ് കുമാര്‍ വിശ്വാസ് ഇത് ചെയ്യുന്നത്. ഞാന്‍ രാജിവെക്കുന്നത് എന്റെ മനഃസാക്ഷിയോടെ നീതി പുലര്‍ത്താന്‍ വേണ്ടിയാണ്. പ്രസ്താവനയില്‍ എനിക്കു യാതൊരു കുറ്റബോധവുമില്ല. കുമാര്‍ വിശ്വാസ് പാര്‍ട്ടിയെ പിളര്‍ത്താനാണ് ശ്രമിക്കുന്നത്” രാജിവെച്ചതിന് ശേഷം ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also Read: ‘ഇളയ സഹോദരന്‍’ ബിജെപിയിലേക്കെന്ന് ആരോപണം, പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് കെജ്രിവാള്‍

പാര്‍ട്ടി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കുമാര്‍ വിശ്വാസ് പാര്‍ട്ടി മന്ത്രിമാരും എം എല്‍ എ മാരുമായി തന്റെ വീട്ടില്‍ വെച്ചു കൂടിക്കാഴ്ച നടത്തി എന്നായിരുന്നു ഖാന്റെ ആരോപണം. എന്നാല്‍ ഇതിനെതിരെ ശക്തമായ ഭാഷയിലാണ് അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചത്. മനീഷ് സിസോദിയ ഇന്നലെ വൈകുന്നേരം കുമാര്‍ വിശ്വാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍