UPDATES

വായന/സംസ്കാരം

ഡാവിഞ്ചിയുടെ ലോക രക്ഷകന്‍ അബുദാബിയിലെത്താന്‍ വൈകും

165 കോടി ദിര്‍ഹം (ഏകദേശം 2,90,45,568,916 രൂപ ) മുടക്കി സൗദി രാജകുമാരനായ ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദാണ് പെയിന്റിങ് ലേലത്തില്‍ സ്വന്തമാക്കിയത്.

                       

ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ പെയിന്റിങ്ങ് സാല്‍വേറ്റര്‍ മുണ്ടി (ലോക രക്ഷകന്‍) അബുദാബിയിലെത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. അബുദാബി വിനോദ സഞ്ചാര സാംസ്‌കാരിക വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സപ്തംബര്‍ 18 എത്തിക്കുനമെന്നായിരുന്നു മുന്‍പ് നല്‍കിയിരുന്ന വിവരം. എന്നാല്‍ ചിത്രം സൂക്ഷിക്കേണ്ട അബുദാബിയിലെ ലൂവ്രേ മ്യൂസിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവാത്തും ചിത്രം എത്തിക്കുന്നത് വൈകാന്‍ ഇടയാക്കിയെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ മ്യൂസിയത്തിന്റെ വാര്‍ഷികമായ നവംബര്‍ 11 ന് മുന്‍പ് ചിത്രം എത്തിക്കുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. 165 കോടി ദിര്‍ഹം (ഏകദേശം 2,90,45,568,916 രൂപ ) മുടക്കി സൗദി രാജകുമാരനായ ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദാണ് പെയിന്റിങ് ലേലത്തില്‍ സ്വന്തമാക്കിയത്.

ലാകത്തിലെ എക്കാലത്തേയും മികച്ച ചിത്രകാരന്മാരിലൊരാളായി കരുതപ്പെടുന്ന ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ പ്രധാന സൃഷ്ടിയാണ് ‘സാല്‍വേറ്റര്‍ മുണ്ടി (ലോക രക്ഷകന്‍ ). 1500 ലാണ് ഇത് വരച്ചത്. നവോത്ഥാന വസ്ത്രമണിഞ്ഞ് വലത് കൈ ഉയര്‍ത്തി അനുഗ്രഹം കൊടുക്കുകയും ഇടത് കയ്യില്‍ ഒരു സുതാര്യമായ സ്ഫടികം പിടിക്കുകയും ചെയ്യുന്ന യേശുവിന്റെ ഓയില്‍ പെയിന്റിങ്ങാണിത്. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ചിത്രമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. അമേരിക്കയിലെ ക്രിസ്റ്റീസ് എന്ന ഓക്ഷന്‍ ഹൗസ് ആയിരുന്നു ചിത്രം ലേലത്തില്‍ വച്ചത്.

Share on

മറ്റുവാര്‍ത്തകള്‍