പിക്കാസോയുടെ ‘അല്‍ജിയേര്‍സിലെ സ്ത്രീകള്‍’ എന്ന പെയിന്റിങ് ലേലം ചെയ്ത തുക മറികടുന്നുവെന്നാണ് ഈ ലേലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത
19 മിനുറ്റുകള്‍ നീണ്ടു നിന്ന ദ്വന്ദയുദ്ധത്തിനൊടുവില്‍ ലിയോനഡോ ഡാവിഞ്ചിയുടെ പ്രസിദ്ധമായ ”സാല്‍വേറ്റര്‍ മുന്‍ഡി” 450.3 മില്ല്യണ്‍ ഡോളറിന് ലേലം ചെയ്തു. ഇത് ഏകദേശം 2,500 കോടി രൂപക്ക് തുല്യമാണ്. ബുധനാഴ്ച രാത്രിയില്‍ നടന്ന ലേലത്തിന്റെ അവസാന നിമിഷങ്ങളില്‍ നാലു പേര്‍ ടെലിഫോണില്‍ ലേലം തുടരുകയായിരുന്നു.
ഒടുവില്‍ ലോകചരിത്രത്തില്‍ ഇതുവരെ കലകള്‍ ലേലം ചെയ്തതില്‍ ഏറ്റവും വലിയ തുകക്ക് ലേലം ഉറപ്പിക്കുകയായിരുന്നു. പിക്കാസോയുടെ ‘അല്‍ജിയേര്‍സിലെ സ്ത്രീകള്‍’ എന്ന പെയിന്റിങ് ലേലം ചെയ്ത തുക മറികടുന്നുവെന്നാണ് ഈ ലേലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പിക്കാസായുടെ പെയിന്റിങ് ലേലം ചെയ്തത് 179 ദശലക്ഷം ഡോളറിനായിരുന്നു. 2015നാണ് ആ ലേലം നടന്നത്. ലേലം 80 ദശലക്ഷം ഡോളര്‍ എന്ന നിലയില്‍ നിന്നു 200 ദശലക്ഷം ഡോളര്‍ മുതല്‍ 800 ദശലക്ഷം വരെ ഉയര്‍ന്ന ഉദ്വേഗം നിര്‍ഞ്ഞ നിമിഷങ്ങളില്‍ ലേലക്കാര്‍ ഒന്നു കിതച്ചു.
തൊട്ടടുത്ത ആള്‍ വലിയ തുക വിളിച്ചപ്പോള്‍ ജസ്സി പയല്‍ക്കനന്‍ ഒന്ന് പതറി. ഒടുവില്‍ അദ്ദേഹം ‘നമ്മള്‍ കാത്തിരിക്കും, ഇത് ചരിത്രപരമായ നിമിഷമാണ്’ എന്ന നിലപാട് സ്വീകരിച്ചു. പിന്നീട്, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലേലതുകയക്ക് പെയിന്റിങ് അദ്ദേഹം വിളിച്ചെടുക്കുകയായിരുന്നു.