UPDATES

ഓട്ടോമൊബൈല്‍

കള്ളന്മാരെ പിടിക്കാന്‍ ദുബായ് പോലീസിന്‌ ഇനി പറക്കും ബൈക്കുകള്‍!

കാര്‍ബണ്‍ ഫൈബറിലാണ് ഇതിന്റെ രൂപകല്‍പന. ഇതിനു നാല്‍പതു മിനിറ്റു വരെ പറക്കാന്‍ കഴിയും

                       

ലോകത്തുവച്ചു തന്നെ ഏറ്റവും വ്യത്യസ്തമാര്‍ന്ന വാഹനങ്ങള്‍ ആണ് ദുബായ് പോലീസ് സേനക്കുള്ളത്. ബുഗാറ്റി വെയ്റോണ്‍, ഓഡി ആര്‍8, ലംബോര്‍ഗിനി അവെന്റഡോര്‍ എന്നിങ്ങനെ മുന്തിയ മോഡലുകളാണ് ഔദ്യോഗികമായി ഉപയോഗിച്ചുപോരുന്നത്. ഇതെല്ലാം വിസ്മയാവഹമാണെങ്കിലും നിലം തൊട്ടുള്ള പ്രയാണത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ദുബായ് പോലീസ് പറക്കും ബൈക്കുകള്‍ രംഗത്തിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഇതിനായി പുതിയ ഹോവര്‍ബൈക്കും ദുബായ് പോലീസ് അവതരിപ്പിച്ചു. റഷ്യന്‍ കമ്പനിയായ ഹോവെര്‍സര്‍ഫ് ആണ് ഈ പറക്കും ബൈക്ക് നിര്‍മിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് കണ്ട സ്‌കോര്‍പിയോണ്‍ 3 ഹോവെര്‍ബൈകിന്റെ മറ്റൊരു പതിപ്പായാണ് എസ്3 എന്ന പുത്തന്‍ ഹോവര്‍ബൈക്ക് പറക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

ആദ്യ കാഴ്ചയില്‍ തന്നെ ഹോവര്‍ ബൈക്ക് തികച്ചും അപായകരമായി തോന്നും. എന്നാല്‍ നാല് റോട്ടറുകള്‍ പിടിപ്പിച്ച ഈ ബൈക്കിന്റെ ബ്ലേഡുകള്‍ക്ക് ചുറ്റുമായി സുരക്ഷാവളയങ്ങള്‍ പിടിപ്പിച്ചിട്ടുണ്ട്. 114 കിലോഗ്രാം ഭാരമുള്ള ബൈക്കിനു 300 കിലോഗ്രാം വരെ ഭാരം വഹിക്കാനാകും.

തറയില്‍ നിന്നും പതിനാറു അടി വരെ ഉയര്‍ന്നു പറക്കാന്‍ ഇതിനാകും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ പിന്നിടാന്‍ കഴിയും. 96 കിലോമീറ്റര്‍ ആണ് ഏറ്റവും ഉയര്‍ന്ന വേഗത. 12.3 സംവന്റെ (കിലോ വാട്ട് അവര്‍) ബാറ്ററി ആണ് ഉപയോഗിച്ചിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിലും ആപത്തു സ്ഥലങ്ങളിലും എത്തിപ്പെടാന്‍ ആണ് ദുബായ് പോലീസ് ഈ പറക്കും ബൈക്കിന്റെ സഹായം തേടുക.

കാര്‍ബണ്‍ ഫൈബറിലാണ് ഇതിന്റെ രൂപകല്‍പന. ഇതിനു നാല്‍പതു മിനിറ്റു വരെ പറക്കാന്‍ കഴിയും. രണ്ടര മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 10-25 മിനിറ്റ് വരെ ഉയര്‍ന്നു പറക്കാന്‍ സാധിക്കും. ഒന്നര ലക്ഷം ഡോളര്‍ ആണ് ഇതിനു കണക്കാക്കിയിരിക്കുന്ന വില. 2020ടു കൂടി ഈ പറക്കും താരങ്ങള്‍ പ്രവര്‍ത്തനത്തിലാകും.

എസ്9: സ്കോർപിയോയുടെ പുത്തൻ പതിപ്പുമായി മഹീന്ദ്ര രംഗത്ത്

റേസിംഗ് പ്രേമികളെ പറക്കാന്‍ ഡുക്കാട്ടി പാനിഗെല്‍ വി 4 എസ് ആര്‍ എത്തുന്നു!

‘തിരുമ്പി വന്തിട്ടേന്ന് സൊല്ല്’, നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മുഖം മിനുക്കി മെഴ്‌സിഡെസ് ബെന്‍സിന്റെ സി ക്ലാസ് വിപണിയില്‍

ഷെറിന്‍ ഷിഹാബ്‌

ഷെറിന്‍ ഷിഹാബ്‌

സ്വതന്ത്രമാധ്യമ പ്രവര്‍ത്തക. ആലുവ സ്വദേശി

More Posts

Share on

മറ്റുവാര്‍ത്തകള്‍