ഈ ഇലക്ട്രിക്ക് ബൈക്കിന്റെ സവിശേഷതകള്‍ കമ്പനി ഇനിയും പുറത്തുവിട്ടിട്ടില്ല.
ഹാര്‍ലി ഡേവിഡ്‌സണ്‍ പുതുമയുടെ പാതയിലാണ്. 2014ന് ശേഷം ബൈക്കുകളുടെ സെഗ്മെന്റില്‍ തന്നെ സംപൂര്‍ണമായ ഒരു വ്യതിചലനം കൊണ്ട് വന്നിരിക്കുകയാണ് കമ്പനി. മോട്ടോര്‍സൈക്കിളുകള്‍ക്കിടയില്‍ പൂര്‍ണ ഇലക്ട്രിക്ക് ലൈവ്വയര്‍ എന്ന പുതുമയുള്ളതും വ്യത്യസ്തമാര്‍ന്നതുമായ ആശയമാണ് നിര്‍മ്മാതാക്കള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കമ്പനി ഇതിനായുള്ള മുന്നൊരുക്കത്തിലായിരുന്നു.
2019-ല്‍ ഇറ്റലിയില്‍ നടക്കാനിരിക്കുന്ന ഇഐസിഎംഎ 2018 (EICMA 2018) ഓട്ടോമോട്ടീവ് ഷോയില്‍ ഈ പൂര്‍ണ ഇലക്ട്രിക്ക് ബൈക്ക് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും. ലൈവ്വയര്‍ ആശയം കമ്പനിയുടെ ഏറ്റവും നവീനമായ ഒരു ഉദ്യമം തന്നെയാണ്. ആദ്യ ശ്രമം ആണെങ്കിലും ഇതിന്റെ നിര്‍മാണത്തില്‍ ഒരു പോരായ്മകളും ബാക്കി വെക്കാതെയുള്ള ‘ട്വിസ്റ്റ് ആന്‍ഡ് ഗോ’ മെക്കാനിസം ഉപയോഗിച്ചുള്ള സ്‌റ്റൈലിംഗ് ആകര്‍ഷണം പിടിച്ചുപറ്റുന്നതാണ്.
മാത്രമല്ല ഒരു വ്യാജ ഫ്യൂവല്‍ ടാങ്ക് ഘടിപ്പിച്ചിരിക്കുന്നത് ബൈക്കിന്റെ തനതായ കണ്‍വെന്‍ഷനല്‍ ലുക്ക് നിലനിര്‍ത്തുന്നു. പൂര്‍ണമായും വൈദ്യുതിയിലാണ് ഇത് ഓടുന്നതെങ്കിലും പെട്രോള്‍ ടാങ്ക് ഘടിപ്പിച്ചിരിക്കുന്നു എന്ന രസികന്‍ ഫീച്ചര്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത് തന്നെ. യുഎസിലെ വിസ്‌കോണ്‍സിനില്‍ ഹാര്‍ലി ഡേവിഡ്‌സന്റെ പ്രോഡക്റ്റ് ഡെവലപ്‌മെന്റ് സെന്ററില്‍ ഡിസൈന്‍ ചെയ്ത് യോര്‍ക്കില്‍ ആണ് ഈ വാഹനം നിര്‍മിച്ചെടുത്തത്.
എന്നാല്‍ ഈ ഇലക്ട്രിക്ക് ബൈക്കിന്റെ സവിശേഷതകള്‍ കമ്പനി ഇനിയും പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇലക്ട്രിക്ക് ബൈക്ക് സെഗ്മെന്റിലെ ഈ വ്യത്യസ്തമാര്‍ന്ന ആശയം ഇഐസിഎംഎ-യില്‍ അടുത്തറിയാന്‍ വാഹനപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.
ലൈവ്വയര്‍ മോഡലിന് ശേഷം ഇലക്ട്രിക്ക് മേഖലയില്‍ കൂടുതല്‍ പതിപ്പുകള്‍ അവതരിപ്പാകാനുള്ള ശ്രമത്തിലാണ് ഹാര്‍ഡിലെ ഡേവിഡ്‌സണ്‍. 2022 ഓടെ അഞ്ചു ഇലക്ട്രിക്ക് ബൈക്കുകള്‍ പുറത്തിറക്കാനുള്ള പദ്ധതിയുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
ദീര്‍ഘദൂരം യാത്രകളില്‍ ഇരച്ചു പായാന്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 എബിഎസ്
ഓഫ് റോഡുകള്‍ കീഴടക്കാന്‍ സ്‌ക്രാംബ്ലര്‍ 1200മായി ട്രിയംഫ് എത്തുന്നു