UPDATES

ഓട്ടോമൊബൈല്‍

ഇരുചക്ര വാഹന വിപണിയില്‍ റെക്കോര്‍ഡ് തകര്‍ത്ത് ഹോണ്ട: രാജ്യത്ത് രണ്ടര കോടിയിലധികം വില്‍പന

രണ്ടു കോടി ആക്ടിവ സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ നിരത്തില്‍ കുതിക്കുന്നതായി കഴിഞ്ഞ മാസം ഹോണ്ട പ്രഖ്യാപിച്ചിരുന്നു.

                       

‘റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ളതാണ്’, ഈ പ്രയോഗത്തെ തഴക്കം വരുത്തുന്ന രീതിയിലാണ് ഹോണ്ടയുടെ മുന്നേറ്റം. ഇരുചക്ര വാഹങ്ങളുടെ വില്പനയില്‍ ഞെട്ടിപ്പിക്കുന്ന മറ്റൊരു റെക്കോര്‍ഡുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഹോണ്ടാ ബൈക്ക് നിര്‍മാതാക്കള്‍. അതിനെകുറിച്ച് അറിയുന്നതിന് മുന്‍പ് ഒന്ന് ദീര്‍ഘമായി ശ്വസിച്ചോളൂ. അതെ, ഇന്ത്യയില്‍ രണ്ടര കോടിയുടെ സെയില്‍സ് മാര്‍ക്ക് കടന്നിരിക്കുകയാണ് ഹോണ്ട.

രണ്ടു കോടി ആക്ടിവ സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ നിരത്തില്‍ കുതിക്കുന്നതായി കഴിഞ്ഞ മാസം ഹോണ്ട പ്രഖ്യാപിച്ചിരുന്നു. പതിമൂന്ന് വര്‍ഷം വേണ്ടി വന്നു ഹോണ്ടക്ക് ആദ്യത്തെ ഒരു കോടി വില്പന കൈവരിക്കാന്‍. എന്നാല്‍ അടുത്ത ഒരു കോടി വില്പന നടത്താന്‍ വെറും മൂന്നു വര്‍ഷം വേണ്ടിവന്നുള്ളൂ എന്നുള്ളത് വളരെ ശ്രദ്ധേയമാണ്.

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, സീനിയര്‍ വൈസ് പ്രസിഡന്റ് യതിന്തിര്‍ സിംഗ് ഗുലേറിയ തങ്ങളുടെ നേട്ടത്തെക്കുറിച്ച്, ‘വര്‍ഷങ്ങളായി ഉപഭോക്താക്കള്‍ തന്ന സ്‌നേഹവും വിശ്വാസവും കൊണ്ട് ഹോണ്ട സ്‌കൂട്ടറുകള്‍ മുന്നോട്ട് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രചോദനം പരമാവധി ഉള്‍കൊണ്ട് കൊണ്ട് ഹോണ്ട അടുത്ത ഇനം സ്‌കൂട്ടറുകള്‍ നിരത്തിലെത്തിക്കുക എന്ന ലക്ഷ്യം നിറവേറുന്നതിനായി ടയര്‍ II , ടയര്‍ III നഗരങ്ങളില്‍ വിപണി ആരംഭിച്ചുകഴിഞ്ഞു.

ഇന്ത്യന്‍ വിപണിയില്‍ അന്‍പത്തേഴു ശതമാനത്തോളം പങ്കും ഈ ജാപ്പനീസ് ബൈക്ക് നിര്‍മാതാക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്. ടു വീലര്‍ സെഗ്മെന്റില്‍ തന്നെ വമ്പിച്ച നേട്ടമാണിത്. രാജ്യത്ത് വലിയ തോതില്‍ ഇരു ചക്ര വാഹനങ്ങളുടെ വിപണി സജീവമാക്കുന്നതോടെ ഹോണ്ട ആക്ടിവ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട റൈഡ് തന്നെ ആയി മാറിയിരിക്കുകയാണ്. ഞങ്ങളുടെ വിലപ്പെട്ട ഇരുപത്തഞ്ചു ദശലക്ഷം ഉപഭോക്താക്കള്‍ ഞങ്ങളുടെ ബ്രാന്‍ഡിനെ വിശ്വസിച്ചതിലും രാജ്യത്തെ ഒന്നാമതായി തിരഞ്ഞെടുത്തതിലും ഞങ്ങള്‍ നന്ദി പറയുന്നു.’ എന്ന് പറഞ്ഞു.

കാത്തിരിപ്പിനൊടുവില്‍ എന്‍ഫീല്‍ഡിന്റെ ട്വിന്‍ 650 അവതരിച്ചു!

കള്ളന്മാരെ പിടിക്കാന്‍ ദുബായ് പോലീസിന്‌ ഇനി പറക്കും ബൈക്കുകള്‍!

ഷെറിന്‍ ഷിഹാബ്‌

ഷെറിന്‍ ഷിഹാബ്‌

സ്വതന്ത്രമാധ്യമ പ്രവര്‍ത്തക. ആലുവ സ്വദേശി

More Posts

Share on

മറ്റുവാര്‍ത്തകള്‍