UPDATES

ഓട്ടോമൊബൈല്‍

‘തിരുമ്പി വന്തിട്ടേന്ന് സൊല്ല്’, നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മുഖം മിനുക്കി മെഴ്‌സിഡെസ് ബെന്‍സിന്റെ സി ക്ലാസ് വിപണിയില്‍

ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് നിലവില്‍ സി ക്ലാസ് ലഭ്യമാകൂ.

                       

മെഴ്‌സിഡെസ് ബെന്‍സ് സി ക്ലാസ് മുഖംമിനുക്കി കൊണ്ട് ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുന്നു. നിലവിലെ സി ക്ലാസ് (W205) 2014ല്‍ ആണ് അവതരിപ്പിച്ചത്. അതുകഴിഞ്ഞു നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതിന്മേല്‍ ഒരു പരിഷ്‌കരണം നടപ്പാക്കുന്നത്.

‘സി ക്ലാസ്സിന്റെ ചരിത്രത്തില്‍ തന്നെ ഇത് ഒരു വലിയ നവീകരണം തന്നെയാണ്. ഒരു ശരാശരി സി ക്ലാസ് സീഡന്റെ പകുതിയോളം വരുന്ന 6500ഓളം ഘടകങ്ങളില്‍ ഞങ്ങള്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ പുറത്തിറക്കിയിരിക്കുന്ന സി ക്ലാസ് അടുത്തകാലത്തെ ഏറ്റവും സ്‌പോടിയും കരുത്തുറ്റതുമാണ്, മാത്രമല്ല ‘നെവര്‍ സ്റ്റോപ്പ് ഇമ്പ്രൂവിങ്’ എന്ന മന്ത്രമാണ് ഞങ്ങള്‍ പിന്തുടരുന്നത്. പുതിയ സി ക്ലാസ് അനവധി സാങ്കേതികതകളും സവിശേഷതകളും ഉള്‍ക്കൊള്ളിച്ച് ഡ്രൈവിങ്ങില്‍ ത്രില്ലും മറ്റൊന്നിനും ചേര്‍ത്തുവെക്കാനാകാത്ത ആഡംബരവും ഉറപ്പാക്കുന്നു. ഈ മോഡല്‍ മെര്‍സിഡെസ് ബെന്‍സിന്റെ മികവുറ്റ മോഡലുകളുടെ വിഭാഗത്തില്‍ ഏറ്റവും മികച്ച അഭ്യാസിയും ആണ് എന്ന കാര്യത്തില്‍ ഞങ്ങള്‍ക്കു പൂര്‍ണ വിശ്വാസമുണ്ട്.’ മെഴ്‌സിഡെസ് ബെന്‍സിന്റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ വൈസ് പ്രസിഡന്റ് ആയ മൈക്ള്‍ ചോപ്പ് വ്യക്തമാക്കി.

സി 220 ഡി പ്രൈം, സി 220 ഡി പ്രോഗ്രസ്സിവ്, സി 300 ഡി എ എം ജി ലൈന്‍ എന്നിങ്ങനെ മൂന്നു പതിപ്പുകളിലായാണ് സി ക്ലാസ് വിപണിയിലെത്തുന്നത്. ഈ മോഡല്‍ കാഴ്ചയില്‍ നിരവധി വ്യത്യാസങ്ങള്‍ വരുത്തിയും കരുത്തുറ്റ പവര്‍ട്രെയിന്‍ പ്രത്യേകതകളുമായാണ് എത്തിയിരിക്കുന്നത്. എ ക്ലാസ് റെയ്ഞ്ചിന്റെ മുഖമുദ്രയായ ഡയമണ്ട് മാതൃകയിലുള്ള ഗ്രില്ലില്‍ പുതുമ കൊണ്ട് വന്നാണ് സി ക്ലാസ് 2018 രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ ഫീച്ചര്‍ സി 300 ഡി എ എം ജി ലൈന്‍ (C 300 D AMG LINE ) പതിപ്പിലാണ് ലഭ്യമാകുക.

സി 200 ഡി (C 200 D ) പതിപ്പിന് ഇ 220 ഡിയില്‍ (E 220 D ) പിടിപ്പിച്ചിട്ടുള്ളതുപോലെ രണ്ടു ക്രോം ഗ്രില്‍ സ്ലേറ്റുകളാണ് ആണ് നല്‍കിയിരിക്കുന്നത്. കൂടാതെ എല്‍ ഇ ഡി ഹെഡ്‌ലാംപുകളും എല്‍ ഇ ഡി ഡേടൈം റണ്ണിങ് ലാമ്പുകളും ഫ്രന്റ് ബമ്പറും പുതുമയുള്ളതാണ്. ചെറിയ മാറ്റങ്ങള്‍ വരുത്തിയ പുറമെയുള്ള റെയര്‍ വ്യൂ മിററുകളും അലോയ് വീലുകളും വശങ്ങളിലെ കാഴ്ചക്ക് കൂടുതല്‍ ഭംഗി നല്‍കുന്നുണ്ട്. പിന്നിലാവട്ടെ പുതിയ എല്‍ ഇ ഡി ടെയില്‍ ലാമ്പുകള്‍ നല്‍കിയിട്ടുണ്ട്.

സി ക്ലാസ്സിന്റെ അകത്തളത്തില്‍ പുതുമയാര്‍ന്ന 10.25 ഇഞ്ച് വരുന്ന മീഡിയ ഡിസ്‌പ്ലേ സ്‌ക്രീനും പുതു തലമുറയിലെ ടെലിമാറ്റിക്സും എന്‍ ജി ടി (NGT) സ്മാര്‍ട്ട് ഫോണ്‍ ഇന്റഗ്രേഷന്‍ സംവിധാനവും വ്യത്യസ്തമാര്‍ന്ന ആകാരം മാത്രമല്ല മികച്ച കണ്ണെക്റ്റിവിറ്റിയും സമ്മാനിക്കുന്നു. മെഴ്‌സിഡസിന്റെ പ്രത്യേകളിലൊന്നായ എ എം ജി ലൈന്‍ ഇന്റീരിയര്‍ സി 300 ഡിക്ക് (C 300D ) കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് നല്‍കുന്നു.സാഡില്‍ ബ്രൗണും കറുപ്പും ചേര്‍ന്ന അപ്‌ഹോള്‍സ്റ്ററി നല്‍കിയിരിക്കുന്നത് ബെന്‍സിന്റെ തനതായ ക്ലാസ്സി ലുക്ക് നിലനിര്‍ത്തുന്നുണ്ട്.


ബി എം ഡബ്‌ള്യു 3 സീരിസിന്റെയും ഓഡി എ 4ന്റെയും ശക്തമായ മത്സരം ചെറുത്ത് നില്‍ക്കാനാണ് ബെന്‍സ് സി സീരിസിലൂടെ ഉദ്ദേശിക്കുന്നത്. എഡിഷന്‍ സി എന്ന് ആലേപനം ചെയ്ത ഒരു എക്സ്റ്റീരിയര്‍ ബാഡ്ജ് കൊടുത്തിട്ടുണ്ട്. മാത്രമല്ല ഒ ആര്‍ വീലിന്റെ താഴെയായി എല്‍ ഇ ഡി ലോഗോ പ്രൊജക്ടര്‍ നല്‍കിയിരിക്കുന്നത് ഡോര്‍ തുറക്കുമ്പോള്‍ ഗ്രൗണ്ടില്‍ ബെന്‍സിന്റെ ലോഗോ തെളിഞ്ഞു വരുന്നത് കാണാം. ഈ ഒരു മനോഹരമായ ഫീച്ചര്‍ എടുത്ത് പറയേണ്ടത് തന്നെയാണ്.

മാപ് നാവിഗേഷന്‍ സിസ്റ്റം ഇന്‌ഫോടെയ്‌ന്മെന്റ് സ്‌ക്രീനില്‍ ലഭ്യമാണ്. ഇത് ഡ്രൈവിങ്ങിന് വളരെ സഹായകമാണ്. നല്ല ഓഡിയോ മികവിനായി ഓഡിയോ 20 സൗണ്ട് സിസ്റ്റം ആണ് ബെന്‍സ് എഡിഷന്‍ സിയില്‍ സ്ഥാപിച്ചിരിക്കുന്നത്. ആവശ്യത്തിന് സ്റ്റോറേജ് സ്‌പേസ് ഉള്ള ആംറെസ്‌റ് ആണ് ഇതിലുള്ളത്. 2 സോണ്‍ എസി കണ്ട്രോള്‍ ലഭ്യമാണ് ഈ മോഡലില്‍. അതിനായി എസി വെന്‍ഡര്‍ പുറകില്‍ കൊടുത്തിട്ടുണ്ട്. അത് പിന്‍സീറ്റിലെ യാത്രക്കക്ക് ഉപയോഗപ്രദമാണ്. അതോടൊപ്പം ചാര്‍ജിങ് പോര്‍ട്ടും ലഭ്യമാണ്.

ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് നിലവില്‍ സി ക്ലാസ് ലഭ്യമാകൂ. പെട്രോള്‍ എന്‍ജിനില്‍ ഇത് വരെ കമ്പനി ഈ പതിപ്പ് പുറത്തിറക്കിയിട്ടില്ല. ഈ സെഗ്മെന്റില്‍ ഏറ്റവും കരുത്തുറ്റ ഡീസല്‍ എന്‍ജിന്‍ ആണ് സി 300 ഡിയില്‍ ഘടിപ്പിച്ചിരിക്കുന്നത്.

സി 220 ഡി പ്രൈമിന് എക്‌സ് ഷോറൂം വില നാല്‍പതു ലക്ഷത്തില്‍ തുടങ്ങുമ്പോള്‍ സി 220 പ്രോഗ്രെസ്സിവിനും സി 300 ഡി എ എം ജി ലൈനിനും യഥാക്രമം 44.25 ലക്ഷവും 48.50 ലക്ഷവുമാണ്. നിലവില്‍ ഡീസല്‍ എന്‍ജിനില്‍ സി 220 ഡി പ്രൈം, മാത്രമാണ് ലഭ്യമാവുകയെന്നാണ് വിവരം.

ഷെറിന്‍ ഷിഹാബ്‌

ഷെറിന്‍ ഷിഹാബ്‌

സ്വതന്ത്രമാധ്യമ പ്രവര്‍ത്തക. ആലുവ സ്വദേശി

More Posts

Share on

മറ്റുവാര്‍ത്തകള്‍