UPDATES

ഓട്ടോമൊബൈല്‍

ബൈക്കു വാങ്ങുന്നവർക്ക് ബ്രാന്‍ഡഡ് റൈഡിംഗ് ജാക്കറ്റ് അല്ലെങ്കില്‍ ഹെല്‍മറ്റ് സൗജന്യമായി നൽകാനൊരുങ്ങി യമഹ എംടി-15

നിലവിലെ ഉടമകൾക്കും ഇത് ലഭിക്കും. അതിനായി അംഗീകൃത ഡീലര്‍മാര്‍ ഉടമകളെ ബന്ധപ്പെടുമെന്നാണ് യമഹ മോട്ടോര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

                       

എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യമായി എംടി ബ്രാന്‍ഡഡ് റൈഡിംഗ് ജാക്കറ്റ് അല്ലെങ്കില്‍ ഹെല്‍മറ്റ് സൗജന്യമായി ലഭ്യമാക്കാന്‍ ഒരുങ്ങി യമഹ എംടി-15 മോട്ടോര്‍സൈക്കിള്‍. നിലവിലെ ഉടമകള്‍ക്കും ഇത് ലഭിക്കും. അതിനായി അംഗീകൃത ഡീലര്‍മാര്‍ ഉടമകളെ ബന്ധപ്പെടുമെന്നാണ് യമഹ മോട്ടോര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമായിരിക്കും ഉണ്ടായിരിക്കുക.

1.36 ലക്ഷം വിലയുള്ള യമഹ എംടി-15 നേക്കഡ് സ്ട്രീറ്റ് ബൈക്ക് ഇക്കഴിഞ്ഞ മാര്‍ച്ച് 15 നാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. വിപണിയിലെത്തിച്ച ആദ്യ മാസത്തില്‍തന്നെ 5,203 യൂണിറ്റ് യമഹ എംടി-15 വിറ്റുപോയിരുന്നു. ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന യമഹയുടെ എംടി സീരീസ് മോട്ടോര്‍സൈക്കിളാണ് എംടി-15.

യമഹ ആര്‍15 വി 3.0 ഉപയോഗിക്കുന്ന അതേ 155 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് യമഹ എംടി-15 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 10,000 ആര്‍പിഎമ്മില്‍ 19 ബിഎച്ച്പി കരുത്തും 8,500 ആര്‍പിഎമ്മില്‍ 15 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

6 സ്പീഡ് ഗിയര്‍ബോക്സാണ് എന്‍ജിനുമായി ചേര്‍ത്തുവെച്ചിരിക്കുന്നത്. മണിക്കൂറില്‍ 129 കിലോമീറ്ററാണ് ടോപ് സ്പീഡ്. 138 കിലോഗ്രമാണ് കെര്‍ബ് വെയ്റ്റ്. മുന്നില്‍ 282 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കും നല്‍കിയിരിക്കുന്നു. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്.

തങ്ങളുടെ പ്രധാന എതിരാളികളായ കെടിഎം 125 ഡ്യൂക്ക്, ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200, ബജാജ് പള്‍സര്‍ എന്‍എസ് 200 എന്നീ ബൈക്കുകളെക്കാള്‍ യമഹ എംടി-15 നല്‍കുന്നത് മികച്ച പെര്‍ഫോമന്‍സാണെന്നാണ് കമ്പനി പറയുന്നത്.

Read More : ഇന്ത്യ കീഴടക്കാന്‍ ജീപ്പിന്റെ പുതിയ ഓഫ്റോഡ് പതിപ്പ് കോംപസ് ട്രെയ്ല്‍ഹോക്ക് എത്തുന്നു

Related news


Share on

മറ്റുവാര്‍ത്തകള്‍