UPDATES

ഓട്ടോമൊബൈല്‍

റേസിംഗ് പ്രേമികളെ പറക്കാന്‍ ഡുക്കാട്ടി പാനിഗെല്‍ വി 4 എസ് ആര്‍ എത്തുന്നു!

ഡുക്കാട്ടി നിര്‍മിച്ചതില്‍ വച്ചു ഏറ്റവും കരുത്തേറിയ ഫാക്ടറി മോട്ടോര്‍സൈക്കിള്‍ ആണ് പാനിഗെല്‍ വി4 ആര്‍

                       

സ്പോര്‍ട്ടി ആയിട്ടുള്ള ആകാരവും റേസിങ്ങില്‍ നിലനിര്‍ത്തിപോരുന്ന പാരമ്പര്യവുമൊക്കെയായി യുവാക്കളുടെ ഹരമായി മാറിയ ഡുക്കാട്ടി തങ്ങള്‍ ഇതുവരെ നിര്‍മിച്ചതില്‍ വച്ചു ഏറ്റവും കരുത്തേറിയ മോട്ടോര്‍സൈക്കിളുമായി എത്തിയിരിക്കുകയാണ്. നിലവില്‍ ഡുക്കാട്ടിയുടെ ‘പാനിഗെല്‍ വി 4 എസ്’ എന്ന മോഡല്‍ മികച്ച പ്രതികരണമാണ് ബൈക്ക് പ്രേമികളുടെ ഇടയില്‍ ഉയര്‍ത്തിയിരിക്കുന്നത്. 1103 സിസി മോട്ടോര്‍ കരുത്തില്‍ കുതിക്കുന്ന പാനിഗെല്‍ വി 4 എസിന്റെ ഗതിവേഗം മണിക്കൂറില്‍ 300 കിലോമീറ്ററാണ്. എന്നാല്‍ ഇതില്‍ തൃപ്തരാകാതെ നിര്‍മാതാക്കള്‍, ഇതിലും ഉയര്‍ന്ന പ്രകടനം കാഴ്ച വെക്കുന്ന ‘പാനിഗെല്‍ വി4 ആര്‍’ എന്ന മറ്റൊരു മോഡലുമായിട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ആര്‍ എന്ന പ്രത്യേയം റേസ് സ്‌പെക് (race spec) എന്നാണ് ഉദ്ദേശിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ റേസിംഗ് പ്രേമികളെ കേന്ദ്രീകരിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

‘ഡുക്കാട്ടി നിര്‍മിച്ചതില്‍ വച്ചു ഏറ്റവും കരുത്തേറിയ ഫാക്ടറി മോട്ടോര്‍സൈക്കിള്‍ ആണ് പാനിഗെല്‍ വി4 ആര്‍.’ ഡുക്കാട്ടി സി ഇ ഒ ക്ലോഡിയോ ഡൊമെനിക്കലി പറഞ്ഞു. റേസിംഗ് കേന്ദ്രീകരിച്ചുള്ള പതിപ്പായതുകൊണ്ടു തന്നെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന വേള്‍ഡ് സൂപ്പര്‍ബൈക്ക് ചാമ്പ്യന്‍ഷിപ്പില്‍ (WSBK) ആണ് ഈ മോഡല്‍ അവതരിപ്പിക്കാനിരിക്കുന്നത്.

ഡുക്കാട്ടി വി4 ആറില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്‍ജിന്‍ 1103 സിസിയില്‍ നിന്നും 998 സിസി ആയി മാറ്റിയിട്ടുണ്ട്. എന്നാലും 15,250 ആര്‍പിഎമ്മില്‍ 217 ബിഎച്ച്പിയും 11,500 ആര്‍പിഎമ്മില്‍ 112.4 എന്‍എം ടോര്‍ക്കുമുള്ള ഉയര്‍ന്ന ശേഷി ഈ എന്‍ജിനുണ്ട്. ഇതിന്റെ എറോഡിനാമിക്സ് മികച്ചതാണ്. യാത്രവേളയില്‍ റൈഡറിന് കാറ്റില്‍ നിന്നും സംരക്ഷണം നല്‍കാനായി ഉയര്‍ന്ന രീതിയിലുള്ള വിന്‍ഡ്‌സ്‌ക്രീന്‍ ആണ് നല്‍കിയിരിക്കുന്നത്.

പ്രശസ്ത മോട്ടോര്‍സൈക്കിള്‍ റേസര്‍ ആന്‍ഡ്രിയാസ് ഡോവിസിയോസോക്ക് നിരവധി തവണ വിജയക്കൊടി വാങ്ങിക്കൊടുത്ത ജിപി16ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് വി4 ആറിലും രണ്ടു വിങ്സ് ഘടിപ്പിച്ചിരിക്കുന്നതായി കാണാം. മുന്നിലെ വീലില്‍ വെര്‍ട്ടിക്കല്‍ ഭാരം നല്‍കിയിരിക്കുന്നത് വാഹനം ട്രാക്കില്‍ നിന്നും വ്യതിചലിക്കാതെ ദീര്‍ഘദൂരം മുന്നോട്ടു പോകാന്‍ സഹായകമാണ്.

റേഡിയേറ്ററിനു ആവശ്യാനുസരണം തണുപ്പ് നല്‍കാനായും വായു സഞ്ചാരത്തിനും കഴിയുന്ന രീതിയിലാണ് ജില്‍സ് രൂപകല്പന ചെയ്തിരിക്കുന്നത്. കാഴ്ച്ചയില്‍ മികച്ച റേസിംഗ് ബൈക്കിന്റെ അനുഭൂതി ലഭിക്കാനായി വി4 ആറിന്റെ ഫ്രെയിം ദൃഢമുള്ളതും എന്നാല്‍ ഭാരംകുറഞ്ഞ തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. 172 കിലോയാണ് വണ്ടിയുടെ ആകെ ഭാരം.

ട്രാക്ഷന്‍, സ്ലൈഡ് ആന്‍ഡ് വീലി കണ്ട്രോള്‍, കോര്‍ണേറിങ് എബിഎസ്, അപ്പ്/ ഡൌണ്‍ ക്വിക്ക് ഷിഫ്റ്റര്‍, എന്‍ജിന്‍ ബ്രേക്ക് കണ്ട്രോള്‍, മൂന്നു റൈഡിങ് മോഡുകള്‍, ലാപ് ടൈമിംഗ്, ഡാറ്റ അനാലിസിസ് ആന്‍ഡ് മള്‍ട്ടീമീഡിയ ബ്ലൂടൂത്ത് സിസ്റ്റം തുടങ്ങിയ അനവധി സവിശേഷകള്‍ വി4 ആറില്‍ ഇടം പിടിച്ചിട്ടുണ്ട്. നിശ്ചിത വേഗം നിയന്ത്രിക്കാനുള്ള പിറ്റ് ലിമിറ്റര്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

‘തിരുമ്പി വന്തിട്ടേന്ന് സൊല്ല്’, നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മുഖം മിനുക്കി മെഴ്‌സിഡെസ് ബെന്‍സിന്റെ സി ക്ലാസ് വിപണിയില്‍

വ്യാജ പെട്രോള്‍ ടാങ്ക് ഘടിപ്പിച്ച ലൈവ്വയര്‍ ഇലക്ട്രിക്ക് ബൈക്കുമായി ഹാര്‍ലി ഡേവിഡ്‌സണ്‍!

ദീര്‍ഘദൂരം യാത്രകളില്‍ ഇരച്ചു പായാന്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 എബിഎസ്

ഷെറിന്‍ ഷിഹാബ്‌

ഷെറിന്‍ ഷിഹാബ്‌

സ്വതന്ത്രമാധ്യമ പ്രവര്‍ത്തക. ആലുവ സ്വദേശി

More Posts

Share on

മറ്റുവാര്‍ത്തകള്‍