July 08, 2025 |
Share on

വിപണി കീഴടക്കാന്‍ പുതിയ സുസുക്കി ജിക്സര്‍ 155 ഇന്ത്യയില്‍ പുറത്തിറക്കി

മെറ്റാലിക് സോണിക് സില്‍വര്‍, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് ട്രിടോണ്‍ ബ്ലൂ & ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ എന്നീ മൂന്ന് കളര്‍ ഓപ്ഷനിലാണ് പുതിയ ജിക്സര്‍ 155 ലഭ്യമാവുക.

പുത്തന്‍ സുസുക്കി ജിക്‌സര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി.മുന്‍മോഡലിനെക്കാള്‍ കൂടുതല്‍ അഗ്രസീവ് ഭാവത്തിലുള്ള ഡിസൈന്‍ പുതിയ ജിക്സറിന് സുസുക്കി നല്‍കിയിട്ടുള്ളത്.15 എംഎം വീതിയും 5 എംഎം ഉയരവും പുതിയ ജിക്സറിന് കൂടുതലുണ്ട്. അതേസമയം നീളം 30 എംഎം കുറഞ്ഞു. 5 എംഎം വീല്‍ബേസും വര്‍ധിച്ചു. നാല് കിലോഗ്രാം ഭാരവും പുതിയ മോഡലിന് കൂടുതലുണ്ട്. 12 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

ഒക്ടഗണല്‍ എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലൈറ്റ്, സ്റ്റെപ്പ്ഡ് സീറ്റ്, ഫ്യുവല്‍ ടാങ്കിലെ ആവരണം, സൗണ്ട് മൗണ്ടഡ് എക്സ്ഹോസ്റ്റിലെ ക്രോം ടിപ്പ്, വൈറ്റ് ബ്ലാക്ക്ലൈറ്റോടെയുള്ള എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് പുതിയ ജിക്സറിലെ പ്രധാന മാറ്റങ്ങള്‍.

മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റമില്ല. 155 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 8000 ആര്‍പിഎമ്മില്‍ 13.9 ബിഎച്ച്പി പവറും 6000 ആര്‍പിഎമ്മില്‍ 14 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡാണ് ഗിയര്‍ബോക്സ്.സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലിസ്‌കോപ്പിക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം സിംഗിള്‍ ചാനല്‍ എബിഎസും വാഹനത്തിലുണ്ട്.

മെറ്റാലിക് സോണിക് സില്‍വര്‍, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് ട്രിടോണ്‍ ബ്ലൂ & ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ എന്നീ മൂന്ന് കളര്‍ ഓപ്ഷനിലാണ് പുതിയ ജിക്സര്‍ 155 ലഭ്യമാവുക.

Leave a Reply

Your email address will not be published. Required fields are marked *

×