UPDATES

ഓട്ടോമൊബൈല്‍

പുത്തന്‍ ഡുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡൂറോ ഇന്ത്യയില്‍ എത്തുന്നു

മുന്നിലെ 19 ഇഞ്ച് വീലും പിന്നിലെ 17 ഇഞ്ച് സ്പോക്ക്ഡ് വീലും കൂടുതല്‍ സ്പോര്‍ട്ടി ഭാവം നല്‍കും. ഡുക്കാട്ടി കോര്‍ണറിങ് ലൈറ്റ്, ഡുക്കാട്ടി വീലി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, വെഹിക്കിള്‍ ഹോള്‍ഡ് കണ്‍ട്രോള്‍ തുടങ്ങിയ സംവിധനങ്ങള്‍ വാഹനത്തിലുണ്ട്

                       

ഇറ്റലിയന്‍ ബൈക്ക് നിര്‍മാതാക്കളായ ഡുക്കാട്ടിയുടെ പുതിയ മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡൂറോ ഇന്ത്യന്‍വിപണിയില്‍എത്തുന്നു.ഡുക്കാട്ടി റെഡ്, സാന്റ് എന്നീ രണ്ട് കളര്‍ ഓപ്ഷനിലാണ് വാഹനം ലഭ്യമാവുക.

സ്റ്റാന്റേര്‍ഡ് മള്‍ട്ടിസ്ട്രാഡ 1260 മോഡലിന്റെ കൂടുതല്‍ ഓഫ് റോഡറായ വകഭേദമാണ് പുതിയ മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡൂറോ.ട്വിന്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, വലിയ വിന്‍ഡ്സ്‌ക്രീന്‍, 5 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റെപ്പ്ഡ് സീറ്റ്, വലിയ ഫ്യുവല്‍ ടാങ്ക്, സിംഗിള്‍ സൈഡ് മൗണ്ടഡ് എക്സ്ഹോസ്റ്റ് എന്നിവ മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡൂറോയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളാണ്.

മുന്നിലെ 19 ഇഞ്ച് വീലും പിന്നിലെ 17 ഇഞ്ച് സ്പോക്ക്ഡ് വീലും കൂടുതല്‍ സ്പോര്‍ട്ടി ഭാവം നല്‍കും. ഡുക്കാട്ടി കോര്‍ണറിങ് ലൈറ്റ്, ഡുക്കാട്ടി വീലി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, വെഹിക്കിള്‍ ഹോള്‍ഡ് കണ്‍ട്രോള്‍ തുടങ്ങിയ സംവിധനങ്ങള്‍ വാഹനത്തിലുണ്ട്.അധിക സുരക്ഷയ്ക്കായി എബിഎസ് സംവിധാനവും വാഹനത്തില്‍ നല്‍കുന്നുണ്ട്.

1262 സിസി ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 9500 ആര്‍പിഎമ്മില്‍ 156 ബിഎച്ച്പി പവറും 7500 ആര്‍പിഎമ്മില്‍ 128 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്. സ്ലിപ്പര്‍ ക്ലച്ചും വാഹനത്തിലുണ്ട്. മുന്നില്‍ 320 എംഎം ഡ്യുവല്‍ ഡിസ്‌കും പിന്നില്‍ 265 എംഎം ഡിസ്‌ക് ബ്രേക്കുമാണുള്ളത്. ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ്, ട്രയംഫ് ടൈഗര്‍ 1200 XCx എന്നിവയാണ് മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡൂറോയുടെ പ്രധാന എതിരാളികള്‍. റെഡ്ഡിന് 19.99 ലക്ഷം രൂപയും സാന്റ് കളര്‍ ഓപ്ഷന് 20.23 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

Share on

മറ്റുവാര്‍ത്തകള്‍