UPDATES

ഓട്ടോമൊബൈല്‍

ഇ-ഓട്ടോ നിര്‍മ്മിക്കാന്‍ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന് അനുമതി

ഇ-വെഹിക്കിള്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഭാവിയില്‍ ഇ-ഓട്ടോറിക്ഷകള്‍ക്കു മാത്രമേ പെര്‍മിറ്റ് നല്‍കൂ. 2020-ഓടെഈനഗരങ്ങളില്‍15,000ഇ-ഓട്ടോകള്‍നിരത്തിലറങ്ങുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

                       

സംസ്ഥാനത്ത് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന് (കെ.എ.എല്‍) അനുമതി ലഭിച്ചു.കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള പുണെയിലെ ദി ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ആര്‍.എ.ഐ.) യിലാണ് അംഗീകാരത്തിനുള്ള പരിശോധനകള്‍ നടന്നത്.

കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരം ഇന്ത്യയില്‍ ആദ്യമായാണ് പൊതുമേഖലാ സ്ഥാപനം ഇ-ഓട്ടോ നിര്‍മാണത്തിന് യോഗ്യത നേടുന്നത്. കേരള നീം ജി’ എന്നാണ് ഓട്ടോയുടെ പേര്. കാഴ്ചയിലും വലുപ്പത്തിലും സാധാരണ ഓട്ടോയെപ്പോലെതന്നെ. ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും സഞ്ചരിക്കാം. ഏകദേശം രണ്ടരലക്ഷം രൂപ വിലവരും.ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ.വി. മോട്ടോറുമാണ് ഓട്ടോയിലുള്ളത്. മൂന്നു മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ സഞ്ചരിക്കാം.

കെ.എ.എല്‍. എന്‍ജിനീയര്‍മാരും മാനേജര്‍മാരുമാണ് രൂപകല്പനയ്ക്ക് പിന്നില്‍. ഭാവിയില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ പേരിലുള്ള നിയന്ത്രണങ്ങള്‍ ശക്തമാകുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ സാധ്യതയാണുള്ളത്. ഒരു കിലോമീറ്റര്‍ പിന്നിടാന്‍ 50 പൈസ മാത്രമാണ് ചെലവ്. സാധാരണ ത്രീ പിന്‍ പ്ലഗ് ഉപയോഗിച്ച് ബാറ്ററി റീച്ചാര്‍ജ് ചെയ്യാം. കാര്‍ബണ്‍ മലിനീകരണവും ശബ്ദമലിനീകരവണവുമില്ല. കുലുക്കവും തീരെ കുറവായിരിക്കും. സങ്കീര്‍ണമായ യന്ത്രഭാഗങ്ങള്‍ ഇല്ലാത്തതിനാല്‍ അറ്റകുറ്റപ്പണിയും കുറവായിരിക്കും.

ഇ-വെഹിക്കിള്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഭാവിയില്‍ ഇ-ഓട്ടോറിക്ഷകള്‍ക്കു മാത്രമേ പെര്‍മിറ്റ് നല്‍കൂ. 2020-ഓടെഈനഗരങ്ങളില്‍15,000ഇ-ഓട്ടോകള്‍നിരത്തിലറങ്ങുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.വര്‍ഷം ഏഴായിരം വാഹനങ്ങളാണ് ലക്ഷ്യം. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങിയാല്‍ വിവിധ ജില്ലകളില്‍ വില്‍പ്പനശാലകളും സര്‍വീസ് സെന്ററുകളും തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

Share on

മറ്റുവാര്‍ത്തകള്‍