UPDATES

ഓട്ടോമൊബൈല്‍

വിപണി കീഴടക്കാന്‍ ഒരുങ്ങി മാരുതി വിറ്റാര ബ്രെസയുടെ പെട്രോള്‍ എന്‍ജിന്‍ പതിപ്പ്

ബിഎസ് 6 മാനദണ്ഡം നിര്‍ബന്ധമാകുന്ന സാഹചര്യവും മറ്റും കണക്കിലെടുത്ത് ഡീസല്‍ കാറുകള്‍ പതിയെ വിപണിയില്‍ നിന്ന് പിന്‍വലിക്കാനുള്ള ശ്രമത്തിലാണ് മാരുതി.

                       

സബ് കോംപാക്ട് എസ്.യു.വി ശ്രേണിയിലെ ജനപ്രിയ മോഡലായ മാരുതി വിറ്റാര ബ്രെസയുടെ പെട്രോള്‍ എന്‍ജിനിലും എത്തുകയാണ്.കാത്തിരുപ്പുകള്‍ക്ക്. വിരാമം കുറിച്ച് ഈ വര്‍ഷം ഓഗസ്റ്റില്‍ തന്നെ പുറത്തിറങ്ങും.

ബിഎസ് 6 മാനദണ്ഡം നിര്‍ബന്ധമാകുന്ന സാഹചര്യവും മറ്റും കണക്കിലെടുത്ത് ഡീസല്‍ കാറുകള്‍ പതിയെ വിപണിയില്‍ നിന്ന് പിന്‍വലിക്കാനുള്ള ശ്രമത്തിലാണ് മാരുതി. ബദല്‍ മാര്‍ഗങ്ങളായ ഇലക്ട്രിക് കാറുകളിലേക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു വരുകയാണിപ്പോള്‍ കമ്പനി.102 പിഎസ് പവറും 150 എന്‍എം ടോര്‍ക്കും നല്‍കുന്ന ബലേനോ ആര്‍എസിലെ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിനും പെട്രോള്‍ ബ്രെസയിലുണ്ടാകുമെന്നാണ് സൂചന.

നിലവില്‍ മാരുതിയുടെ വില്‍പനയില്‍ 30 ശതമാനം കാറുകളും ഡീസല്‍ മോഡലാണ്, ഇതില്‍ വലിയൊരു പങ്കും ഡീസല്‍ ഓപ്ഷന്‍ മാത്രമുള്ള ബ്രെസയുടെ വകയാണ്. ബലേനോയില്‍ നല്‍കിയ 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് പെട്രോള്‍ എന്‍ജിന്‍ തന്നെ ബ്രെസയിലും ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 90 പിഎസ് പവറും 113 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. സുസുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനവും ബ്രെസയിലുണ്ടാകും. മാനുവലിനൊപ്പം ഓട്ടോമാറ്റിക് പതിപ്പും പെട്രോളില്‍ സ്ഥാനംപിടിക്കും

Share on

മറ്റുവാര്‍ത്തകള്‍