UPDATES

ഓട്ടോമൊബൈല്‍

അടുത്ത വര്‍ഷം ഇലക്ട്രിക് വാഹനം പുറത്തിറക്കാന്‍ ഒരുങ്ങി മാരുതി സുസുക്കി

പുതിയ വാഗണ്‍ ആര്‍ പെട്രോള്‍ മോഡലിന് 4.20-5.70 ലക്ഷം രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 12 ശതമാനം നികുതി ഇളവ് സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്.

                       

കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി അടുത്തവര്‍ഷം മുതല്‍ ഇലക്ട്രിക് കാറിന്റെ വില്‍പന തുടങ്ങുന്നു.2020 ഓടെ പുതിയ ഇലക്ട്രിക് വാഹനം നിരത്തിലിറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

വാഗണ്‍ ആര്‍ ഇലക്ട്രിക് പരീക്ഷിക്കപ്പെടുകയും അടുത്തവര്‍ഷം തയാറാവുകയും ചെയ്യുമെന്നും മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറഞ്ഞു. പുതിയ വാഗണ്‍ ആര്‍ പെട്രോള്‍ മോഡലിന് 4.20-5.70 ലക്ഷം രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 12 ശതമാനം നികുതി ഇളവ് സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്.

മാരുതി സുസുക്കി ഇപ്പോള്‍ 50 ഇലക്ട്രിക് വാഗണ്‍ ആര്‍ ടെസ്റ്റിംഗ് ആണ്. ചെറിയ ഇലക്ട്രിക് കാറിന്റെ പതിപ്പിന് വലിയ സാമ്പത്തിക ശേഷി വേണം. ചെറിയ കാറിന്റെ ഇലക്ട്രിക് പതിപ്പിനായി 12 ലക്ഷം രൂപ വരെ വരും. മാരുതി സുസുക്കി മാനേജിംഗ് ഡയറക്ടര്‍ കെനിച്ചി അയ്യുകവ പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍