UPDATES

ഓട്ടോമൊബൈല്‍

പുതിയ സുരക്ഷാ മാനദണ്ഡങ്ങളെ തുടര്‍ന്ന് ഈ വാഹനങ്ങള്‍ നിര്‍മ്മാണം അവസാനിപ്പിക്കുന്നു

പുതിയ നിയമങ്ങള്‍ അനുസരിച്ച് മിനി വാനുകള്‍ പരിഷ്‌കരിക്കുന്നത് ചിലവേറിയ നടപടിയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇരു കമ്പനികളുടെയും തീരുമാനം.

                       

രാജ്യത്ത് നടപ്പിലാക്കാനൊരുങ്ങുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങളെ തുടര്‍ന്ന് ടാറ്റ ഏയ്‌സ് മാജിക്, മഹീന്ദ്ര ജീത്തോ, സുപ്രോ മിനി വാനുകളുടെ ഉത്പാദനം ടാറ്റയും മഹീന്ദ്രയും അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പുതിയ നിയമങ്ങള്‍ അനുസരിച്ച് മിനി വാനുകള്‍ പരിഷ്‌കരിക്കുന്നത് ചിലവേറിയ നടപടിയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇരു കമ്പനികളുടെയും തീരുമാനം. ഉത്പാദന ചിലവ് കൂടുമെന്നതിനാല്‍ ജീത്തോയെ വിപണിയില്‍ നിന്നും പിന്‍വലിച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്കെയും അറിയിച്ചു. പക്ഷേ ഏസ്, സുപ്രോ മോഡലുകളുടെ പിക്കപ്പ് പതിപ്പുകള്‍ വിപണിയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ സുരക്ഷ നിയമങ്ങള്‍ അനുസരിച്ച് ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം, ഡ്രൈവര്‍ എയര്‍ബാഗ്, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ തുടങ്ങിയവ വാഹനങ്ങളില്‍ മോഡലുകളില്‍ നിര്‍ബന്ധമായും വേണം. ഇതേ കാരണത്താല്‍ മാരുതിയുടെ ഓംനി, ജിപ്സി തുടങ്ങിയ മോഡലുകളും നിര്‍മ്മാണം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ് തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളുമായി മാരുതി സുസുക്കി ഈക്കോ വിപണിയില്‍ തന്നെ തുടരും.

Share on

മറ്റുവാര്‍ത്തകള്‍